"തങ്കമണി ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരിത ഫലകമായിരുന്നു ഉണ്ടായിരുന്നത് Ajeeshkumar4u (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3472250 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
 
വരി 8:
മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ [[ഭക്തപ്രഹ്ളാദ]] യിൽ (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരിൽ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതിൽ [[ഹിരണ്യകശിപു]]. നായികയായതിനൊപ്പം അവർ ആ ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്.<ref name=":0">{{Cite web|url=https://malayalam.webdunia.com/article/dance-drama-in-malayalam/100th-birth-anniversary-of-thankamani-gopinath-118032300035_1.html|title=കാലം മറയ്ക്കാത്ത ദേവനർത്തകി: തങ്കമണി ഗോപിനാഥിൻറെ ജൻ‌മശതാബ്‌ദി 27ന്|access-date=2020-11-15|last=BIJU|language=ml}}</ref> 1936 സെപ്റ്റംബർ 5 ന് ആയിരുന്നു ഗുരു ഗോപിനാഥുമായുള്ള വിവാഹം.<ref name=":0" /> വിവാഹ ശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേർന്ന് [[കേരളനടനം]] (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.<ref name=":0" /> തങ്കമണി അവതരിപ്പിച്ചിരുന്ന പന്തടി നൃത്തവും, "തിങ്കളും തളിരൊളിയും" എന്നു തുടങ്ങുന്ന ഉദ്യാന വർണ്ണനയും, ഗുരുഗോപിനാഥിനോടൊപ്പം അവതരിപ്പിച്ച രാധാകൃഷ്ണ, ശിവപാർവതി, ലക്ഷ്മീ നാരായണ, അശോകവനത്തിലെ സീത എന്നീ നൃത്തയിനങ്ങൾ ഒരു കാലത്ത് തെന്നിന്ത്യയിൽ പേരുകേട്ടതായിരുന്നു.
 
[[തിരുവിതാംകൂർ|തിരുവിതാംകൂറിലേയും]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തേയും]] പ്രഥമ നൃത്ത വിദ്യാലയമായിരുന്ന [[ശ്രീചിത്രോദയ നൃത്ത കലാലയം|ശ്രീചിത്രോദയ നൃത്ത കലാലയത്തിൽ]] നൃത്തം പഠിപ്പിച്ചിരുന്ന തങ്കമണി ഗോപിനാഥ് ആദ്യകാലത്ത് കേരള നടനം പഠിച്ച ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പൻ, മംഗള, ലക്ഷ്മി തുടങ്ങിയ മിക്ക നർത്തകികളുടേയും ഗുരു ആയിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/thiruvananthapuram/nagaram/1.2701015|title=തങ്കമണി ഗോപിനാഥിന്റെ ജന്മശതാബ്ദി ഇന്ന്|access-date=2020-11-15|language=en}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref>
 
നാല്പതുകളിലും അൻപതുകളിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘങ്ങളിലൊന്നായിരുന്നു ഗോപിനാഥ്-തങ്കമണി സംഘം. ഇന്ത്യയിലും വിദേശത്തും ഈ സംഘം ഒട്ടേറെ നൃത്തപരിപാടികൾ അവതരിപ്പിച്ച് പ്രശസ്തിയും പുരസ്കാരങ്ങളും നേടി. അമ്പതുകളുടെ അവസാനത്തോടെ നൃത്തവേദികളിൽ നിന്നു മാറിയ തങ്കമണി തിരുവനന്തപുരം [[വട്ടിയൂർക്കാവ്|വട്ടിയൂർക്കാവിലെ]] വിശ്വകലാകേന്ദ്രം ഭരണ സമിതി അംഗമായിരുന്നു.
"https://ml.wikipedia.org/wiki/തങ്കമണി_ഗോപിനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്