"മാർട്ടിൻ നീംലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Martin Niemöller}} ജര്‍മ്മനിയിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന…
 
No edit summary
വരി 1:
{{prettyurl|Martin Niemöller}}
[[ജര്‍മ്മനി|ജര്‍മ്മനിയിലെ]] [[നാസി]] വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും കൃസ്ത്യന്‍ ദൈവശാസ്ത്രകാരനുമായിരുന്നു '''മാര്‍ട്ടിന്‍ നീംലര്‍''' എന്ന '''ഫ്രഡറിക് ഗുസ്‌താവ് എമില്‍ മാര്‍ട്ടിന്‍ നീംലര്‍'''(1892 ജനുവരി 14- 1984 മാര്‍ച്ച് 6)."ഒടുവിലവര്‍ എന്നെത്തേടി വന്നു..." എന്നവസാനിക്കുന്ന കവിതയിലൂടെയാണ്‌ ലോകം മാര്‍ട്ടിന്‍ നീംലറെ ശ്രദ്ധിക്കുന്നത്.
 
ആദ്യകാലങ്ങളില്‍ തീവ്രദേശീയതയുടേയും [[ഹിറ്റ്‌ലര്‍|ഹിറ്റ്‌ലറുടെയും]] അനുകൂലിയായിരുന്നങ്കിലും ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിന്റെ നാസിസവത്കരണത്തിനെതാരായി രൂപം കൊണ്ട ‘കണ്‍ഫസ്സിങ്ങ് ചര്‍ച്ചസി’ന്റെ സ്ഥാപകന്മാരിലോരാളായി മാറി പിന്നീട് നീംലര്‍. നാസികളുടെ ആര്യന്‍ വംശമഹിമയെ ശക്തിയായി എതിര്‍ത്തതിനാല്‍ 1937 മുതല്‍ 1945 കാലയളവ് വരെ അദ്ദേഹത്തെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടു.വധിക്കപ്പെടുന്നതില്‍ നിന്ന് തലനാരിഴക്കാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്. നാസി ഭീകരതക്കിരയായവര്‍ക്ക് വേണ്ടി തനിക്ക് വേണ്ടത്ര സഹായങ്ങള്‍ ചെയ്യാനായില്ല എന്നദ്ദേഹം പിന്നീട് പരിതപിക്കുകയുണ്ടായി.
അമ്പതുകള്‍ മുതല്‍ ഒരു യുദ്ധവിരുദ്ധ പ്രവര്‍ത്തകനായും 'വാര്‍ റെസിസ്‌റ്റേഴ്സ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയുടെ ഉപാധ്യക്ഷനായും സേവനമനുഷ്ടിച്ചു. വിയറ്റനാം യുദ്ധസമയത്ത് നീംലര്‍, [[ഹോചിമിന്‍|ഹോചിമിനുമായി]] കൂടിക്കാഴ്ച്ക നടത്തുകയും അണുവായു‌ധനിരോധനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കയും ചെയ്തിരുന്നു.
[[en:Martin Niemöller]]
"https://ml.wikipedia.org/wiki/മാർട്ടിൻ_നീംലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്