"ശിവരാജ് പാട്ടീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
== രാഷ്ട്രീയ ജീവിതം ==
1972-ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.
പിന്നീട് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായ പാട്ടീൽ 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു പാട്ടീൽ.
2004-ലെ തിരഞ്ഞെടുപ്പിൽ ലാത്തൂരിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു.
തുടർന്ന് 2004-ൽ തന്നെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായ പാട്ടീൽ 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബർ 26 ന് മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ പാട്ടീലായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി. പിന്നീട് ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.
 
''' പ്രധാന പദവികളിൽ '''
 
* 1967-1969, 1971-1972 : പ്രസിഡൻറ്, ലാത്തൂർ മുനിസിപ്പാലിറ്റി
* 1972-1979 : നിയമസഭാംഗം, (2)
* 1975-1976 : സംസ്ഥാന നിയമവകുപ്പ്, സഹ മന്ത്രി
* 1977-1978 : ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ
* 1978-1979 :നിയമസഭ, സ്പീക്കർ
* 1980 : ലോക്സഭാംഗം, ലാത്തൂർ (1)
* 1980-1982 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, പ്രതിരോധ വകുപ്പ്
* 1982-1983 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, വാണിജ്യം
* 1984 : ലോക്സഭാംഗം, ലാത്തൂർ (2)
* 1983-1984, 1984-1986 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, ശാസ്ത്ര സാങ്കേതിക വകുപ്പ്
* 1986-1988 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, പ്രതിരോധം
* 1988-1989 : കേന്ദ്ര വ്യേമയാന വകുപ്പ് മന്ത്രി, സ്വതന്ത്ര്യ ചുമതല
* 1989 : ലോക്സഭാംഗം, ലാത്തൂർ (3)
* 1990-1991 : ലോക്സഭ , ഡെപ്യൂട്ടി സ്പീക്കർ
* 1991 : ലോക്സഭാംഗം, ലാത്തൂർ (4)
* 1991-1996 : ലോക്സഭ സ്പീക്കർ
* 1996 : ലോക്സഭാംഗം, ലാത്തൂർ (5)
* 1998 : ലോക്സഭാംഗം, ലാത്തൂർ (6)
* 1999 : ലോക്സഭാംഗം, ലാത്തൂർ (7)
* 2004 : ലാത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
* 2004-2010 : രാജ്യസഭാംഗം, മഹാരാഷ്ട്ര
* 2004-2008 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
* 2010-2015 : പഞ്ചാബ് ഗവർണ്ണർ, ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റർ
 
== വിവാദങ്ങൾ ==
 
"https://ml.wikipedia.org/wiki/ശിവരാജ്_പാട്ടീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്