"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 46:
 
== ജനനം, ആദ്യകാലം ==
കെ.രവീന്ദ്രനാഥൻ നായർ 1932-ൽ [[കൊല്ലം|കൊല്ലത്ത്]] ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം [[കശുവണ്ടി]] വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ [[ജനറൽ പിക്ച്ചേഴ്സ്|ജനറൽ പിക്ച്ചേഴ്സിന്റെ]] ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്. 1967-ൽ പുറത്തിറക്കിയ "അന്വേഷിച്ചു, കണ്ടെത്തിയില്ല" എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം ''രവി'' എന്നു മാത്രമാണ് കൊടുത്തത്. <ref>{{Cite web |url=http://www.mathrubhumi.com/print-edition/weekend/--1.1637123 |title=ആർക്കൈവ് പകർപ്പ് |access-date=2017-01-19 |archive-date=2017-01-12 |archive-url=https://web.archive.org/web/20170112085254/http://www.mathrubhumi.com/print-edition/weekend/--1.1637123 |url-status=dead }}</ref>ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി. പിന്നീട്, 1973-ൽ ഇറങ്ങിയ [[അച്ചാണി]] വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ കൊല്ലത്തെ കുമാർ, ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് [[കൊല്ലം പബ്ലിക് ലൈബ്രറി|കൊല്ലം പബ്ളിക് ലൈബ്രറിയും]] സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ "കാഞ്ചനസീത" എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. <ref>{{Cite web |url=http://www.mathrubhumi.com/print-edition/weekend/--1.1637123 |title=ആർക്കൈവ് പകർപ്പ് |access-date=2017-01-19 |archive-date=2017-01-12 |archive-url=https://web.archive.org/web/20170112085254/http://www.mathrubhumi.com/print-edition/weekend/--1.1637123 |url-status=dead }}</ref>അനേകം പുരസ്കാരങ്ങൾ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായിരുന്ന [[ഉഷാ രവി]] 2013-ൽ അന്തരിച്ചു. [[തമ്പ്|തമ്പിലെ]] "കാനകപ്പെണ്ണ് ചെമ്മരത്തി..." എന്ന പാട്ട് ഉഷാ രവി പാടിയതാണ്. മൂന്നു മക്കൾ. പ്രതാപ്, പ്രിത, പ്രകാശ്.
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്