"അപനതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 9:
ഒരു അപനതിയുടെ പാർശ്വങ്ങൾ അക്ഷത്തിന്റെ ഇരുവശത്തേക്കുമായി ചരിഞ്ഞിറങ്ങുന്നു. തിരശ്ചീനതലവുമായുള്ള ചരിവുകോണാണ് നതി (dip). ഇരുഭാഗത്തെയും നതികൾ തുല്യമാകുമ്പോൾ അതിനെ ''സമമിത അപനതി'' അഥവാ ''സമമിത മേൽമടക്ക് (symmetric anticline)''<ref>http://etc.usf.edu/clipart/62900/62941/62941_anticline_sy.htm</ref> എന്നു പറയുന്നു; നതികൾ വ്യത്യസ്തങ്ങളാകുമ്പോൾ അപനതി അസമം (asymmetric)<ref>http://www.britannica.com/EBchecked/topic/40231/asymmetrical-fold</ref> ആകുന്നു. ചില അപനതികളുടെ അക്ഷതലം ലംബമായിരിക്കുന്നതിനു പകരം ഒരു വശത്തേക്കു ചരിഞ്ഞു കാണപ്പെടുന്നു (പ്രതിവലിതം-overturned).<ref>http://bio-geo-terms.blogspot.com/2007/02/overturned-and-recumbent.html</ref> ഇങ്ങനെയുള്ള അപനതികളുടെ ഒരു പാർശ്വം ഏതെങ്കിലും തരത്തിലുള്ള പരിവർത്തനത്തിനു വിധേയമായി മറ്റേ പാർശ്വം മാത്രം അവശേഷിക്കുമ്പോൾ അതിനെ ശയനവലനം (recumbent fold)<ref>http://www.britannica.com/EBchecked/topic/493952/recumbent-fold</ref> എന്നു പറയും.
 
ശിലാശേഖരങ്ങൾ അവതലകമാനങ്ങളുടെ (concave arches)<ref>{{Cite web |url=http://www.nature.nps.gov/geology/education/foos/moab.pdf |title=ആർക്കൈവ് പകർപ്പ് |access-date=2011-09-23 |archive-date=2017-02-11 |archive-url=https://web.archive.org/web/20170211084259/http://www.nature.nps.gov/geology/education/foos/moab.pdf |url-status=dead }}</ref> രൂപത്തിലും വലനം ചെയ്യപ്പെടാം. അത്തരം ഭൂരൂപങ്ങളാണ് ''അഭിനതികൾ'' അഥവാ ''കീഴ്മടക്കുകൾ'' (Synclines).<ref>http://bio-geo-terms.blogspot.com/2006/06/syncline.html</ref> ഒരേ വലനത്തിൽ തന്നെ അപനതികളും അഭിനതികളും ഒന്നിടവിട്ടുള്ള ക്രമത്തിൽ അടുത്തടുത്തായി രൂപംകൊള്ളുന്നു. ഒരു അപനതി രണ്ട് അർദ്ധ അഭിനതികൾ ചേർന്നുണ്ടായതാണെന്നു കണക്കാക്കുന്നതിൽ തെറ്റില്ല; അതുപോലെ മറിച്ചും.
 
സാധാരണയായി ഇത്തരം ഭൂരൂപങ്ങൾ ദൃശ്യപ്രതലങ്ങളല്ല; അപരദനഫലമായി വല്ലയിടത്തും ഇവ ഉപരിതലത്തിലേക്കു പൊന്തിക്കണ്ടുകൂടായ്കയുമില്ല. അപനതികൾ പൊതുവേ വികൃതവും സങ്കീർണവുമായിരിക്കും. ആന്തരികശക്തികളുടെ സമ്മർദമനുസരിച്ച് രൂപഘടനയിൽ വ്യതിയാനമുണ്ടാകാം. ഘടനാപരമായി നോക്കുമ്പോൾ അപനതിയിലെ പ്രായംചെന്ന ശിലകൾ അക്ഷതലത്തോട് അടുത്തായിരിക്കും കാണപ്പെടുന്നത്.
"https://ml.wikipedia.org/wiki/അപനതി" എന്ന താളിൽനിന്ന് ശേഖരിച്ചത്