"മദൻ ലാൽ ഖുറാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 31:
 
== ജീവിതരേഖ ==
എസ്.ഡി.ഖുറാനയുടേയും ലക്ഷ്മിദേവിയുടേയും മകനായി 1936 ഒക്ടോബർ 15ന് ഫൈസലാബാദിലുള്ള പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചു. 1947 ഓഗസ്റ്റ് 14-ലെ വിഭജനത്തെ തുടർന്ന് പഞ്ചാബ് വിട്ട് ഡൽഹിയിൽ കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കെ.എം.എം കോളേജിൽ നിന്ന് ബിരുദം നേടി.
 
1959-ൽ കോളേജിൽ പഠിക്കുമ്പോൾ അലഹാബാദ് വിദ്യാർത്ഥി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായാണ് തുടക്കം.
ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായ ഖുറാന
1960-ൽ സംഘപരിവാറിൻ്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു.
പിന്നീട് ഭാരതീയ ജനസംഘിൻ്റെ നേതാവായി മാറിയ ഖുറാന
1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ ഡൽഹിയിൽ പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയുടെ സിംഹം എന്ന പേരിലറിയപ്പെട്ടു.
 
1993-ൽ സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതേ വർഷം തന്നെ ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70-ൽ 49 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1996-ൽ ആരോപണങ്ങളിൽ പെട്ട് ഉലഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി സാദർ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998 മുതൽ 1999 വരെ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച ഖുറാന
2004-ൽ രാജസ്ഥാൻ ഗവർണറായി നിയമിക്കപ്പെട്ടെങ്കിലും കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.
2005 ഓഗസ്റ്റ് 20ന് അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ. അദ്വാനിയെ വിമർശിച്ചതിന് ഖുറാനയെ ബി.ജെ.പി പുറത്താക്കിയെങ്കിലും 2005 സെപ്റ്റംബർ 12ന് മാപ്പ് പറഞ്ഞതിനെ തുടർന്ന് തിരിച്ചെടുത്തു.
 
2004-ൽ കേന്ദ്രത്തിൽ നിന്ന് അധികാരത്തിന് പുറത്തായതും തുടർച്ചയായ തോൽവികളും മൂലം ബി.ജെ.പി ദേശീയ നേതൃത്വം പ്രതിസന്ധിയിൽ പെട്ട് നിൽക്കവെ നിരന്തരം പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് 2006 മാർച്ച് 19ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കി.
 
== മരണം ==
 
"https://ml.wikipedia.org/wiki/മദൻ_ലാൽ_ഖുറാന" എന്ന താളിൽനിന്ന് ശേഖരിച്ചത്