"ജംഷഡ്ജി ടാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Flag_of_the_German_Empire.svg നെ Image:Flag_of_Germany_(1867–1919).svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 3 (obvious error) · Thi
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 12:
| spouse = ഹീരാഭായ് ദാബു
}}
[[ടാറ്റ]] ഗ്രൂപ്പിന്റെ സ്ഥാപകനാണ് '''ജംഷഡ്ജി ടാറ്റ'''. ([[മാർച്ച് 3]], 1839 - [[മേയ് 19]], 1904). [[ഗുജറാത്ത്|ഗുജറാത്തിലെ]] പുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ്‌ അദ്ദേഹം ജനിച്ചത്.പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. പിതാവു നുസ്സർവാൻജി ടാറ്റ, മാതാവ് ജീവൻബായി ടാറ്റ..<ref>{{Cite web |url=http://www.tatacentralarchives.com/Heritage/FamilyTree.Pdf |title=ആർക്കൈവ് പകർപ്പ് |access-date=2008-06-05 |archive-date=2007-03-25 |archive-url=https://web.archive.org/web/20070325225313/http://www.tatacentralarchives.com/Heritage/FamilyTree.Pdf |url-status=dead }}</ref>. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.<ref>http://www.webindia123.com/personal/industry/tata.htm</ref> വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ '''ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ'''
== ജീവിതരേഖ ==
1839 മാർച്ച് 3 നാണ്‌ ജംഷഡ്ജി ജനിച്ചത്. സൂററ്റിനടുത്ത നവസാരിയാണ്‌ ജന്മദേശം. എൽഫിൻസ്റ്റൺ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളിൽ മുഴുകി. 20 വയസ്സുള്ളപ്പോൾ അച്‌ഛൻ നുസ്സർവാൻജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താൻ ആരംഭിക്കുന്നു. തുടർന്ന് [[ബ്രിട്ടൻ]],[[ഹോങ്കോങ്ങ്]] എന്നിവിടങ്ങളിൽ താമസിക്കുന്നു. ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്‌. 1859-ൽ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. 1872 ൽ തന്നെ മുംബെയിൽ '''അലക്സാന്ദ്രാ മിൽസ്''' എന്ന നൂൽ കമ്പനി തുടങ്ങി.തുടർന്ന് 1877 ൽ നാഗ്പ്പൂരിൽ '''എമ്പ്രസ് മിൽ''' എന്ന തുണീക്കമ്പനി തുടങ്ങി. തൊഴിലാളികൾക്കേർപ്പെടുത്തിവന്ന ആനുകൂല്യങ്ങൾ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി. മുംബെയിൽ സ്ഥിരതാമസം തുടങ്ങിയവേളയിൽ [[ദാദാഭായ് നവറോജി]], [[ഫിറോസ് ഷാ മേത്ത]] എന്നിവരുമായി സൗഹൃദത്തിലായി. 1883 ൽ മേത്തയോടൊന്നിച്ച് റിപ്പൺ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് '''സ്വദേശി തുണിമിൽ''' സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്‌. 1904 മെയ് 19 ന്‌ [[ജർമ്മനി]]യിലെ ബാഡ്ന്യൂഹോമിൽ വെച്ചാണ്‌ ജെ. എൻ. ടാറ്റ അന്തരിച്ചത്. ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
"https://ml.wikipedia.org/wiki/ജംഷഡ്ജി_ടാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്