"ന്യൂസീലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 90:
മറ്റ്‌ പ്രമുഖ രാജ്യങ്ങളെയെല്ലാം അപേക്ഷിച്ച്‌, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലുകൊണ്ടും ന്യൂസീലൻഡ്‌ ശ്രദ്ധേയമാണ്. [[ഓസ്ട്രേലിയ|ഓസ്ത്രേലിയൻ]] വൻകരയിൽ നിന്ന്‌ 1500 കിലോമീറ്റർ തെക്കു കിഴക്കായാണ് ന്യൂസീലാൻഡിന്റെ സ്ഥാനം. ഇരു രാജ്യങ്ങളെയും ടാസ്മാൻ കടൽ വേർതിരിക്കുന്നു. [[ന്യൂ കാലിഡോണിയ]], [[ഫിജി]], [[ടോങ്ക]] എന്നിവയാണ് മറ്റ്‌ അയൽ രാജ്യങ്ങൾ.
 
ഏറെ വൈകി മാത്രം മനുഷ്യവാസം തുടങ്ങിയ രാജ്യങ്ങളിലൊന്നാണു ന്യൂ സീലൻഡ്‌. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് അല്ലെങ്കിൽ യൂറോപ്യൻ വംശജരാണു. തദ്ദേശീയരായ മാവോറികളാൺ രണ്ടാം സ്ഥാനത്ത്‌. ഏഷ്യൻ, പോളിനേഷ്യൻ വംശജരും നിർണ്ണായായക ന്യൂനപക്ഷങ്ങളാണ്. ജനാധിപത്യ ഭരണക്രമം നിലവിലുള്ള ന്യൂസീലാൻഡിൽ, രാഷ്ട്രീയാധികാരം കൈയ്യാളുന്നതു പ്രധാനമന്ത്രി ആണെങ്കിലും രാഷ്ട്രത്തിന്റെ പരമാധികാരി ബ്രിട്ടനിലെ എലിസബത്‌ രാജ്ഞിക്കാണ്. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ശേഷിപ്പായി ഈ സ്ഥാനം തുടരുന്നു. രാജ്ഞിയുടെ അസ്സാന്നിധ്യത്തിൽ, അവരുടെ പ്രതിനിധിയായി നിഷ്പക്ഷനായ ഗവർണർ ജനറൽ പ്രവർത്തിക്കുന്നു. താരതമ്യേന സമീപ കാലത്ത്‌ മാത്രം മനുഷ്യവാസം തുടങ്ങിയ നാടുകളിലൊന്നാണ് ‍ന്യുസിലൻഡ്‌. ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ പോളിനേഷ്യൻ വംശജർ ആണെന്നാണ് അനുമാനം. 700മുതൽ 2000 വരെ വർ‌ഷം മുൻപുള്ള കാലയളവിലാണ് പോളിനെഷ്യൻ കുടിയേറ്റം നടന്നതെന്നാണ് ചരിത്രകാരൻമാരുടെ അനുമാനം. ഇവർ ഇവിടെ രൂപപ്പെടുത്തിയെടുത്ത ജീവിത രീതിയും സംസ്കാരവുമാണ് 'മാവോറി'. മാവോറികൾക്കു സ്വന്തമായി സംസാരഭാഷയുണ്ടെങ്കിലും ഇതിനു ലിപിയില്ല. [[ഡച്ച്‌]] പര്യവേഷകനായ ആബേൽ ജാൺസൂൺ ടാസ്മാനും സംഘവുമാണ് ആദ്യമായി ന്യുസിലാൻഡിലെത്തിയ യൂറോപ്യൻ വംശജർ . 1642ൽ എത്തിയ ഈ സംഘത്തിലെ നിരവധിപ്പേരെ മാവോറികൾ കൊലപ്പെടുത്തി. പിന്നീട്‌ ഒന്നര നൂറ്റണ്ടോളം കാലം പര്യവേഷകരാരും ഈ തീരത്തെത്തിയില്ല. ബ്രിട്ടിഷ്‌ പര്യവേഷകൻ [[ജെയിംസ് കുക്ക്|ജെയിംസ്‌ കുക്ക്]] 1769ൽ തന്റെ സംഘവുമായെത്തി ന്യുസിലാൻഡിനു വലംവെച്ച്‌ തീരദേശത്തിന്റെ വിശദ ഭൂപടം തയ്യാറാക്കി. ക്യാപ്റ്റൻ കുക്കിന്റെ സന്ദർശനത്തിനു ശേഷം [[തിമിംഗിലം]], [[സീൽ]] വേട്ടക്കാരും വാണിജ്യ കപ്പലുകളും ന്യുസിലൻഡ്‌ തീരത്ത്‌ എത്തിത്തുടങ്ങി. പത്തൊമ്പതാം നൂറ്റണ്ടിന്റെ തുടക്കത്തോടെ ക്രിസ്ത്യൻ മതപ്രചാരകരും ന്യുസീലൻഡിൽ എത്തി. മാവോറികൾ തങ്ങളുടെ പരമ്പരാഗത ജീവിത രീതികളിൽ നിന്നു പടിഞ്ഞാറൻ ശൈലിയിലേക്കും ക്രിസ്തുമതത്തിലേക്കും തിരിഞ്ഞു. ഇന്ന് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് ഇത്. നഴ്സിംഗ്, ഐടി മേഖലകളിലേക്ക് വിദേശ വിദഗ്ദ തൊഴിലാളികളെ ഈ രാജ്യത്തിൽ നിയമിച്ചു വരാറുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ധാരാളം മലയാളികൾ ഇവിടെക്ക് കുടിയേറാറുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ന്യൂസീലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്