"അഡിസ് അബെബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: {{prettyurl|Addis Ababa}} എത്യോപ്യയുടെ തലസ്ഥാനമാണ് '''അഡിസ് അബെബ'''. ര…
(വ്യത്യാസം ഇല്ല)

02:14, 21 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ. ആഫ്രിക്കന്‍ യൂണിയന്റെയും അതിന്റെ മുന്‍ഗാമിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ആഫ്രിക്കയില്‍ ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാര്‍ന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകള്‍ സംസാരിക്കുന്ന, 80 രാജ്യങ്ങളില്‍ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുള്‍പ്പെടെ വ്യത്യസ്ഥമായ മതങ്ങളില്പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങള്‍.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ആഫ്രിക്കയിലെ തലസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=അഡിസ്_അബെബ&oldid=378558" എന്ന താളിൽനിന്ന് ശേഖരിച്ചത്