"കാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) മാറ്റിയെഴുത്ത്
വരി 1:
[[വാക്യം|വാക്യത്തില്‍]] [[ക്രിയ|ക്രിയയ്ക്കും]] അതിനോട് ചേര്‍ന്നുവരുന്ന [[നാമം|നാമങ്ങള്‍ക്കും]] തമ്മിലുള്ള അര്‍ത്ഥപരമായ ബന്ധത്തെയാണ് '''കാരകം''' എന്ന് വിളിക്കുന്നത്. [[വാക്യഘടന|വാക്യഘടനാപരമായി]], ക്രിയയുടെ [[ആകാംക്ഷ (വ്യാകരണം)|ആകാംക്ഷയെ]] പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം. ‘രാമന്‍ രാവണനെ കൊന്നു‘ എന്ന വാക്യത്തില്‍ ക്രിയ ചെയ്യുന്നയാളായതിനാല്‍ രാമന്‍ [[കര്‍ത്താവ്|കര്‍തൃകാരകവും]] ക്രിയയ്ക്ക് വിധേയമാകുന്നതിനാല്‍ രാവണന്‍ [[കര്‍മ്മം|കര്‍മ്മകാരകവുമാണ്]].
ഒരു [[നാമം|നാമത്തിനു]] [[ക്രിയ|ക്രിയയോടുള്ള]] ബന്ധത്തെ കുറിക്കുന്ന പദമാണ് കാരകം. കാരകത്തിന് [[കര്‍ത്താവ്]], [[ക്രിയ]], [[കര്‍മ്മം]], [[കരണം]], [[കാരണം]], [[സാക്ഷി]], [[സ്വാമി]], [[അധികരണം]] എന്നിങ്ങനെ വിഭാഗങ്ങള്‍ ഉണ്ട്.
==വിവിധ കാരകങ്ങള്‍==
*'''[[കര്‍ത്താവ് (വ്യാകരണം)|കര്‍ത്താവ്]]''': ക്രിയ നിര്‍വ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.
::ഉദാ: ''പക്ഷി'' ചിലച്ചു.
*'''[[കര്‍മ്മം (വ്യാകരണം)|കര്‍മ്മം]]''': ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കില്‍ ആരെ ആശ്രയിക്കുന്നുവോ അത്.
::ഉദാ: ''പശുവിനെ'' അടിച്ചു.
*'''[[സാക്ഷി (വ്യാകരണം)|സാക്ഷി]]''': കര്‍ത്താവ് ക്രിയാനിര്‍വ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.
::ഉദാ: ''കൃഷ്ണനോട്'' പറഞ്ഞു.
*'''[[സ്വാമി (വ്യാകരണം)|സ്വാമി]]''': കര്‍മ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.
::ഉദാ: ''കുഞ്ഞിന്'' കൊടുത്തു.
*'''[[കരണം (വ്യാകരണം)|കരണം]]''': ക്രിയ നിര്‍വ്വഹിക്കുന്നതിന് കര്‍ത്താവിന്റെ ഉപകരണം.
::ഉദാ: ''വടികൊണ്ട്'' അടിച്ചു.
*'''[[കാരണം (വ്യാകരണം)|കാരണം]]''': ക്രിയയുടെ ഹേതു.
::ഉദാ: ''മഴയാല്‍'' നനഞ്ഞു.
*'''[[അധികരണം (വ്യാകരണം)|അധികരണം]]''': ക്രിയയ്ക്ക് ആധാരമായിനില്‍ക്കുന്നത് എന്തോ അത്.
::ഉദാ: ''നിലത്ത്'' വീണു.
കാരകബന്ധങ്ങളെ ഒരു നിശ്ചിതസംഖ്യയില്‍ നിര്‍ത്താന്‍ കഴിയില്ല. ‘മരത്തില്‍നിന്ന് വീണു‘, ‘തെക്കോട്ട് പോയി‘ തുടങ്ങിയവയില്‍ നാമം ഗതിയെ കുറിക്കുന്നു. ‘പത്തുമണിക്ക് വരും‘ എന്നതില്‍ സമയത്തെയാണ് കുറിക്കുന്നത്.
 
ഒരു വാക്യത്തില്‍ കാരകങ്ങളുടെ നിര്‍ണ്ണയം വിവക്ഷയെ ആശ്രയിച്ചിരിക്കും. ‘കൈക്ക് അടിച്ചു‘ എന്നതില്‍ ‘കൈ‘യെ കര്‍മ്മാര്‍ത്ഥത്തിലും അധികരണാര്‍ത്ഥത്തിലും സ്വാമികാരകത്തിലും വിവക്ഷിക്കാം.
 
==കാരകവും വിഭക്തിയും==
കാരകബന്ധത്തെ സൂചിപ്പിക്കാന്‍ നാമത്തില്‍ ചേര്‍ക്കുന്ന പ്രത്യയങ്ങളാണ് [[വിഭക്തി|വിഭക്തിപ്രത്യയങ്ങള്‍]]‍. ഒരു വിഭക്തിരൂപത്തിന് ഇന്ന കാരകം എന്ന ബന്ധം ഭദ്രമല്ല. ഒരു വിഭക്തിപ്രത്യയത്തിനുതന്നെ വിവിധ കാരകാര്‍ത്ഥങ്ങള്‍ വരാം; അതുപോലെ, ഒരേ അര്‍ത്ഥത്തെ സൂചിപ്പിക്കാന്‍ വിവിധ വിഭക്തികളും ഉപയോഗിക്കുന്നു.
 
പ്രത്യയങ്ങളില്ലാതെതന്നെ നാമം വിവിധ കാരകങ്ങളെയും കുറിക്കും(‘പന്ത് അടിച്ചു‘- ''പന്ത്'' കര്‍മ്മസ്ഥാനത്ത് ). നാമത്തില്‍ മറ്റുനാമങ്ങള്‍ സമാസിച്ചും കാരകബന്ധം സൂചിപ്പിക്കാറുണ്ട്(അതുമൂലം പറഞ്ഞു - ‘അത്‘ കാരണാര്‍ത്ഥം).
==ഇതുകൂടി കാണുക==
{{മലയാളവ്യാകരണം}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:മലയാളവ്യാകരണം]]
[[de:Semantische Rolle]]
[[fr:Rôle sémantique]]
[[it:Ruolo semantico]]
[[ja:フレーム意味論]]
[[fi:Semanttiset roolit]]
"https://ml.wikipedia.org/wiki/കാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്