"എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
* സർക്കാർ ഒരു താലൂക്കിന്റെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി തഹസിൽദാരെ ആണ് നിയമിക്കുന്നത്.
==പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ==
[[മുംബൈ]], [[കൊൽക്കത്ത]], [[ഡൽഹി]], [[ചെന്നൈ]], [[പുണെ]], [[ഹൈദരാബാദ്]], [[ബാംഗ്ലൂർ]] പോലുള്ള വലിയ നഗരങ്ങളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം നിലനിൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രത്യേക നഗരങ്ങളിലും മറ്റു വലിയ നഗരങ്ങളിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കും,അതായത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ചുമതലകളും പോലീസിന് നൽകും. സാധാരണ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരവും ചുമതലകളും ജില്ലാ ഭരണകൂടത്തിന്റെ തലവനായ ജില്ലാ കളക്ടർമാർക്ക് ആണ് നൽകുന്നത്, എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ ഈ അധികാരവും ചുമതലകളും പോലീസ് കമ്മീഷണർക്ക് നൽകും. അതായത് നഗരപരിധികളിൽ ജില്ലാ കലക്ടർമാർക്കോ, സബ് കലക്ടർക്കോ തഹസിൽദാർക്കോ മജിസ്റ്റീരിയൽ അധികാരം ഉണ്ടാകില്ല. ഈ അധികാരം മുഴുവൻ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തം ആയിരിക്കും. നഗരത്തിന്റെ പോലീസ് മേധാവിയായ സിറ്റി പോലീസ് കമ്മീഷണർക്ക് ആയിരിക്കും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്ൻറെ മുഴുവൻ അധികാരവും. സിറ്റി പോലീസ് കമ്മീഷണറുടെ കീഴ് ഉദ്യോഗസ്ഥർ ആയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും, അസിസ്റ്റൻറ് പോലീസ് കമ്മീഷണർമാർക്കും ഈ അധികാരം ഉണ്ടായിരിക്കും. ഡൽഹിയിൽ ഡിജിപി റാങ്കിലുള്ള ഒരു പോലീസ് കമ്മീഷണർക്കാണ് ജില്ലാ മജിസ്ട്രേറ്റ് ൻ്റേ അധികാരം. ഡൽഹിയിൽ അവിടുത്തെ ജില്ലാ കളക്ടർമാർക്ക് അല്ലെങ്കിൽ റവന്യൂ വകുപ്പിലെ ഓഫീസർമാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഇല്ല. എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരം മുഴുവനും പോലീസിന്് ആയിരിക്കും. കേരളത്തിൽ [[തിരുവനന്തപുരം സിറ്റി പോലിസ്|തിരുവനന്തപുരം]], [[കൊച്ചി]] എന്നീ നഗരങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കാൻ [[കേരള സർക്കാർ|സംസ്ഥാന സർക്കാർ]] ശ്രമിച്ചിരുന്നു, അതിൻറെ ഭാഗമായി മുതിർന്ന ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർമാരായി നിയമിച്ചു. മുന്നണിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും മറ്റുമായി ധാരാളം പ്രതിഷേധം ഉയർന്നതുകൊണ്ടും ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലവും ഈ സംവിധാനം മുഴുവനായി നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും തിരുവനന്തപുരത്തും കൊച്ചിയിലുമായി ഐജി റാങ്കിലും കോഴിക്കോട് ഡിഐജി റാങ്കിലുമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ മാരായി നിയമിച്ചു. തൃശ്ശൂരിലും, കണ്ണൂരിലും കൊല്ലത്തും ഈ സംവിധാനം ഭാഗികമായി ഉണ്ട്, എന്നിരുന്നാലും കേരളത്തിൽ എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരമുള്ള പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഇതുവരെ നിലവിലില്ല.
# '''പോലീസ് കമ്മീഷണർ''' (''ജില്ലാ മജിസ്ട്രേറ്റ്'')
#'''അഡീഷണൽ പോലീസ് കമ്മീഷണർ''' (''അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്'')
#'''ഡെപ്യൂട്ടി പോലീസ് കമ്മീഷണർ'''<br/> (സബ് ഡിവഷണൽ മജിസ്ട്രേറ്റ്)
#'''അസിസ്റ്റൻറ് പോലീസ് കമ്മീഷണർ''' (''എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്'')
#
 
[[വർഗ്ഗം:ഇന്ത്യയിലെ കോടതികൾ]]
"https://ml.wikipedia.org/wiki/എക്സിക്യൂട്ടീവ്_മജിസ്‌ട്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്