"ഹൈദരാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
വരി 30:
 
== ചരിത്രം ==
[[ഗോൾക്കൊണ്ട]] ഭരിച്ചിരുന്നത് [[സുൽത്താൻ ഖിലി കുത്തബ് മുൽക്]] സ്ഥാപിച്ച [[കുത്തബ് ഷാഹി രാജവംശം]] ആയിരുന്നു. മുമ്പേ [[ബാഹ്മനി സുൽത്താനത്ത്|ബാഹ്മനി സുൽത്താനത്തിന്റെ]] ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം [[1512|1512-ൽ]] സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. [[1591|1591-ലാണ്]] കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, [[മൂസി നദി|മൂസി നദിത്തടത്തിൽ]] ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്.<ref name="Olson_Shadle_1996">{{cite book |title=Historical Dictionary of the British Empire |last=Olson |first=JS and R Shadle |pages=544 |year=1996 |publisher=Greenwood |isbn=0-31329-366-X }}</ref> ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ.<ref name="Aleem_1984">{{cite book |title=Developments in Administration Under H.E.H. the Nizam VII |last=Aleem |first=S |pages=243 |year=1984 |publisher=Osmania University Press }}</ref> [[1591|1591-ൽ]] തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ [[ചാർമിനാർ]] എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.<ref name="Bansal_2005">{{cite book |title=Encyclopaedia of India |url=https://archive.org/details/encyclopaediaofi0000unse_g8n3 |last=Bansal |first=SP |pages=[https://archive.org/details/encyclopaediaofi0000unse_g8n3/page/61 61] |year=2005 |publisher=Smriti |isbn=8-18796-771-4 }}</ref>
 
പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ [[വജ്രം|വജ്രവ്യാപാരത്തിന്റെ]] കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ [[ദരിയ-യെ നൂർ]], [[ഹോപ് വജ്രം]], പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ [[കോഹിനൂർ]] എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.
"https://ml.wikipedia.org/wiki/ഹൈദരാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്