"സുറിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.1) (GreenC bot
വരി 1:
 
{{prettyurl|Syriac language}}
{{ToDisambig|വാക്ക്=സുറിയാനി}}
[[ചിത്രം:Syriac Sertâ book script.jpg|thumb|250px|[[11ആം നൂറ്റാണ്ട്|11ആം നൂറ്റാണ്ടിലെ]] ഒരു സുറിയാനി [[കൈയെഴുത്തുപ്രതി]].]]
[[അറമായ ഭാഷ|അറമായ ഭാഷയുടെ]] കിഴക്കൻ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) '''സുറിയാനി''' (ܣܘܪܝܝܐ സുറിയായാ, [[ഇംഗ്ലീഷ്|ആംഗലഭാഷയിൽ]] Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.<ref>{{cite book|last=Beyer|first=Klaus|title=The Aramaic Language: its distribution and subdivisions|url=https://archive.org/details/aramaiclanguagei00beye|coauthors=John F. Healey (trans.)|year=1986|location=Göttingen|publisher=Vandenhoeck und Ruprecht|pages=[https://archive.org/details/aramaiclanguagei00beye/page/n41 44]|isbn=3-525-53573-2}}</ref>
 
യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, ''സുറിയാനി'' എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന [[ഉറഹാ|എദേസ്സായിലെ]] സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ [[സുറിയാനി സഭകൾ|സുറിയാനി സഭ]]യിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് '''പൗരസ്ത്യ സുറിയാനി, പാശ്ചാത്യ സുറിയാനി ''' എന്നിങ്ങനെ രണ്ടു് വകഭേദങ്ങളുണ്ടു്.
"https://ml.wikipedia.org/wiki/സുറിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്