"റൗട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:VSP-9000.jpg|thumb|right|200px|[[Avaya]] 27Tbps റൗട്ടർ]]
[[പ്രമാണം:Cisco1800seriesrouter.jpg|thumb|right|സിസ്കോ 1800 റൗട്ടർ]]
വ്യത്യസ്ത [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കംപ്യൂട്ടർ ശൃംഖലകളെ]] (Computer Networks) തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''റൗട്ടർ'''. രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നിലധികം പാതകളിൽ നിന്ന് ഏറ്റവും എളുപ്പത്തിലുള്ള വഴി നിർണ്ണയിക്കുക എന്നതും റൗട്ടറിന്റെ ചുമതയാണ്‌. ഉദാഹരണത്തിന് [[ലോക്കൽ ഏരിയ നെറ്റ്‌വർക്ക്|പ്രാദേശിക കംപ്യൂട്ടർ ശൃംഖലയും]](LAN) [[Internet|ഇന്റർ‌നെറ്റ്]] പോലെയുള്ള [[വൈഡ് ഏരിയ നെറ്റ്‌വർക്ക്|വിശാല കംപ്യൂട്ടർ ശൃംഖലയും]](WAN) തമ്മിൽ ബന്ധിപ്പിക്കാൻ റൗട്ടർ ഉപയോഗിക്കുന്നു. വയർലെസ്സ് റൗട്ടറുകളും വയേർഡ് റൗട്ടറുകളും ലഭ്യമാണ്.<ref>{{cite web|url=http://www.tcpipguide.com/free/t_OverviewOfKeyRoutingProtocolConceptsArchitecturesP.htm|title=Overview Of Key Routing Protocol Concepts: Architectures, Protocol Types, Algorithms and Metrics|publisher=Tcpipguide.com|access-date=15 January 2011|url-status=live|archive-url=https://web.archive.org/web/20101220111345/http://tcpipguide.com/free/t_OverviewOfKeyRoutingProtocolConceptsArchitecturesP.htm|archive-date=20 December 2010}}</ref>
== പ്രവർത്തനം ==
രണ്ട് [[കമ്പ്യൂട്ടർ ശൃംഖല|കംപ്യൂട്ടർ ശൃംഖലകളെ]] പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് റൗട്ടർ. പലതരത്തിലുള്ള റൗട്ടറുകൾ ഇന്ന് ലഭ്യമാണ്. പ്രായോഗികമായി റൗട്ടർ ഒരു [[കംപ്യൂട്ടർ]] തന്നെയാണ്. ഇൻപുട്ട്-ഔട്ട്പുട്ട് ഉപകരണങ്ങളില്ലാതെ ഒരു പ്രത്യേക കാര്യം നിർ‌വഹിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ.<ref>{{cite web|title=Cisco Networking Academy's Introduction to Routing Dynamically|url=http://www.ciscopress.com/articles/article.asp?p=2180210&seqNum=4|publisher=Cisco|access-date=August 1, 2015|url-status=live|archive-url=https://web.archive.org/web/20151027133937/http://www.ciscopress.com/articles/article.asp?p=2180210&seqNum=4|archive-date=October 27, 2015}}</ref> [[റൗട്ടിങ്|റൗട്ടിങ്ങിനു]] വേണ്ടി സജ്ജമാക്കിയിരിക്കുന്ന [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്വെയറും]] [[ഹാർഡ്‌വെയർ|ഹാർഡ്‌വെയറും]] ചേർന്ന ഒരു കംപ്യൂട്ടറാണ് റൗട്ടർ എന്നും വേണമെങ്കിൽ പറയാം. [[ഓപറേറ്റിങ് സിസ്റ്റം]], [[മെമ്മറി]] (RAM), [[എൻ.വി. റാം]] (NVRAM), [[ഫ്ലാഷ് മെമ്മറി]] (flash memory) ഒന്നോ അതിൽക്കൂടുതലോ [[പ്രോസസർ|പ്രോസസറുകൾ]] തുടങ്ങിയവയാണ് ഒരു റൗട്ടറിന്റെ പ്രധാന ഘടകങ്ങൾ. [[സിസ്കോ|സിസ്കോയുടെ]] [[ഐ.ഒ.എസ്.]] (IOS), [[ജൂണിപർ നെറ്റ്വർക്സ്|ജൂണിപർ നെറ്റ്വർക്സിന്റെ]] [[ജുൺ ഒ.എസ്.]] (JunOS) [[എക്സ്ട്രീം നെറ്റ്വർക്സ്|എക്സ്ട്രീം നെറ്റ്വർക്സിന്റെ]] [[എക്സ് ഒ.എസ്.]] (XOS) തുടങ്ങിയവയാണ് പ്രധാന റൗട്ടർ ഓപറേറ്റിങ് സിസ്റ്റങ്ങൾ. [[എക്സ്.ഒ.ആർ.പി.]] (XORP), [[ക്വാഗ്ഗാ]] (Quagga‌) തുടങ്ങിയ സോഫ്റ്റ്വെയറുകൾ വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കും റൗട്ടറുകളായി പ്രവർത്തിക്കാൻ സാധിക്കും.<ref>{{cite ietf |title=Requirements for Separation of IP Control and Forwarding |rfc=3654 |author=H. Khosravi & T. Anderson |date=November 2003}}</ref>
 
[[#നിയന്ത്രണ തലം|നിയന്ത്രണ തലം]] (Control Plane), [[#പ്രസരണ തലം|പ്രസരണ തലം]] (Forwarding Plane) എന്നീ രണ്ട് തലങ്ങളിലാണ് റൗട്ടറുകൾ പ്രവർത്തിക്കുന്നത്. നിയന്ത്രണ തലത്തിൽ ലഭിച്ച [[ഡേറ്റാ പാക്കറ്റ്|ഡേറ്റ പാക്കറ്റുകൾ]] അവയുടെ നിർദിഷ്ട ലക്ഷ്യത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. അതുപോലെ തന്നെ പ്രസരണ തലത്തിൽ ഒരു ശൃംഖലയിൽ നിന്ന് ലഭിച്ച ഡേറ്റ വേറൊരു ശൃംഖലയിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
വരി 36:
Image:Cisco-ASR-9912_Router.jpg|ASR 9912
</gallery>
==അവലംബം==
 
[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]
"https://ml.wikipedia.org/wiki/റൗട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്