"റൗട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rm link spam
റ്റാഗ്: Manual revert
No edit summary
വരി 4:
[[പ്രമാണം:Cisco1800seriesrouter.jpg|thumb|right|സിസ്കോ 1800 റൗട്ടർ]]
വ്യത്യസ്ത [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കംപ്യൂട്ടർ ശൃംഖലകളെ]] (Computer Networks) തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''റൗട്ടർ'''. രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നിലധികം പാതകളിൽ നിന്ന് ഏറ്റവും എളുപ്പത്തിലുള്ള വഴി നിർണ്ണയിക്കുക എന്നതും റൗട്ടറിന്റെ ചുമതയാണ്‌. ഉദാഹരണത്തിന് [[ലോക്കൽ ഏരിയ നെറ്റ്‌വർക്ക്|പ്രാദേശിക കംപ്യൂട്ടർ ശൃംഖലയും]](LAN) [[Internet|ഇന്റർ‌നെറ്റ്]] പോലെയുള്ള [[വൈഡ് ഏരിയ നെറ്റ്‌വർക്ക്|വിശാല കംപ്യൂട്ടർ ശൃംഖലയും]](WAN) തമ്മിൽ ബന്ധിപ്പിക്കാൻ റൗട്ടർ ഉപയോഗിക്കുന്നു. വയർലെസ്സ് റൗട്ടറുകളും വയേർഡ് റൗട്ടറുകളും ലഭ്യമാണ്.
 
 
== പ്രവർത്തനം ==
രണ്ട് [[കമ്പ്യൂട്ടർ ശൃംഖല|കംപ്യൂട്ടർ ശൃംഖലകളെ]] പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് റൗട്ടർ. പലതരത്തിലുള്ള റൗട്ടറുകൾ ഇന്ന് ലഭ്യമാണ്. പ്രായോഗികമായി റൗട്ടർ ഒരു [[കംപ്യൂട്ടർ]] തന്നെയാണ്. ഇൻപുട്ട്-ഔട്ട്പുട്ട് ഉപകരണങ്ങളില്ലാതെ ഒരു പ്രത്യേക കാര്യം നിർ‌വഹിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ. [[റൗട്ടിങ്|റൗട്ടിങ്ങിനു]] വേണ്ടി സജ്ജമാക്കിയിരിക്കുന്ന [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്വെയറും]] [[ഹാർഡ്‌വെയർ|ഹാർഡ്‌വെയറും]] ചേർന്ന ഒരു കംപ്യൂട്ടറാണ് റൗട്ടർ എന്നും വേണമെങ്കിൽ പറയാം. [[ഓപറേറ്റിങ് സിസ്റ്റം]], [[മെമ്മറി]] (RAM), [[എൻ.വി. റാം]] (NVRAM), [[ഫ്ലാഷ് മെമ്മറി]] (flash memory) ഒന്നോ അതിൽക്കൂടുതലോ [[പ്രോസസർ|പ്രോസസറുകൾ]] തുടങ്ങിയവയാണ് ഒരു റൗട്ടറിന്റെ പ്രധാന ഘടകങ്ങൾ. [[സിസ്കോ|സിസ്കോയുടെ]] [[ഐ.ഒ.എസ്.]] (IOS), [[ജൂണിപർ നെറ്റ്വർക്സ്|ജൂണിപർ നെറ്റ്വർക്സിന്റെ]] [[ജുൺ ഒ.എസ്.]] (JunOS) [[എക്സ്ട്രീം നെറ്റ്വർക്സ്|എക്സ്ട്രീം നെറ്റ്വർക്സിന്റെ]] [[എക്സ് ഒ.എസ്.]] (XOS) തുടങ്ങിയവയാണ് പ്രധാന റൗട്ടർ ഓപറേറ്റിങ് സിസ്റ്റങ്ങൾ. [[എക്സ്.ഒ.ആർ.പി.]] (XORP), [[ക്വാഗ്ഗാ]] (Quagga‌) തുടങ്ങിയ സോഫ്റ്റ്വെയറുകൾ വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കും റൗട്ടറുകളായി പ്രവർത്തിക്കാൻ സാധിക്കും
Line 15 ⟶ 13:
<!--[[ചിത്രം:400px-Router-Switch_and_Neighborhood_Analogy.png]]
-->
 
== നിയന്ത്രണ തലം ==
[[ഡൈനമിക് റൗട്ടിങ്|ഡൈനമിക് റൗട്ടിങിനായി]] ക്രമീകരിച്ചിരിക്കുന്ന റൗട്ടറുകളിൽ നിയന്ത്രണ തലത്തിലെ പ്രവർത്തനങ്ങൾ [[റൗട്ടിങ് ടേബിൾ]] ഉണ്ടാകുന്നതിന് കാരണമാകുന്നു. [[പ്രാദേശിക കംപ്യൂട്ടർ ശൃംഖല|പ്രാദേശിക കംപ്യൂട്ടർ ശൃംഖലയുടെ]] ഘടന മനസ്സിലാക്കുന്നതിലൂടെയും അടുത്തുള്ള മറ്റ് റൗട്ടറുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെയും മറ്റുമാണ് റൗട്ടിങ് ടേബിൾ നിർമ്മിക്കപ്പെടുന്നത്. നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് റൗട്ടിങ് ടേബിൾ. റൗട്ടിങ് ടേബിളിൽ അടുത്തുള്ള പ്രധാനപ്പെട്ട റൗട്ടറുകൾ, അവയുമായി ബന്ധപ്പെട്ട റൗട്ടിങ് ശൃംഖലകൾ തുടങ്ങിയവ ഉണ്ടായിരിക്കും.
 
[[സ്റ്റാറ്റിക് റൗട്ടിങ്|സ്റ്റാറ്റിക് റൗട്ടിങിന്‌]] തയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ നേരത്തേ കൂട്ടി നൽകുകയാണ് ചെയ്യുക. എന്നാൽ ഡൈനമിക് റൗട്ടിങിനു തയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ പ്രവർത്തനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
 
== പ്രസരണ തലം ==
[[ഇന്റർനെറ്റ് പ്രോട്ടോക്കോൾ|ഇന്റർനെറ്റ് പ്രോട്ടോകോൾ]] അനുസരിച്ചുള്ള ഡേറ്റ പാക്കറ്റുകളുടെ പ്രസരണത്തിന് റൗട്ടറുകൾ ഒട്ടൊന്നുമല്ല സഹായിച്ചത്. ഓരോ പാക്കറ്റുകളിലും ശേഖരിച്ചു വയ്ക്കേണ്ട ഡേറ്റയുടെ സഞ്ചാരപഥത്തെ കുറിച്ചുള്ള ചില വിവരങ്ങളുണ്ട്. റൗട്ടറുകൾ വന്നതോടെ ഈ വിവരങ്ങളുടെ അളവ് കുറഞ്ഞു. പ്രസരിപ്പിച്ച ഡേറ്റ പാക്കറ്റുകളെ കുറിച്ച് ഒരു വിവരവും റൗട്ടർ രേഖപ്പെടുത്തിവയ്ക്കാറില്ല. പക്ഷേ തകരാറ് സംഭവിച്ച പാക്കറ്റുകളെ കുറിച്ചും നഷ്ടപ്പെട്ടുപോയ ഡേറ്റ പാക്കറ്റുകളെ കുറിച്ചും വിവരങ്ങൾ സൂക്ഷിക്കാറുണ്ട്.
 
== പല തരം റൗട്ടറുകൾ ==
വ്യവസായ സ്ഥാപനങ്ങൾക്കുള്ളിലെ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായും, രണ്ട് വ്യവസായ സ്ഥാപനങ്ങളിലെ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായും, [[ഇന്റർനെറ്റ്|ഇന്റർനെറ്റുമായി]] ബന്ധിപ്പിക്കുന്നതിനും മറ്റും റൗട്ടറുകൾ ഉപയോഗിക്കാറുണ്ട്. വലിയ റൗട്ടറുകൾ സാധാരണ വലിയ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. സിസ്കോയുടെ 7600 സീരിസിൽ പെട്ട റൗട്ടറുകൾ, ജൂണിപ്പർ T1600, സിസ്കോ സി.ആർ.എസ് 1 തുടങ്ങിയവ ഈ വിഭാഗത്തിൽ പെട്ടതാണ്. ചെറിയ ഓഫീസുകൾക്കുവേണ്ടിയാണ് ചെറിയ റൗട്ടറുകൾ ഉപയോഗിക്കുന്നത്. ലിങ്ക്സിസ് befsr41 പോലുള്ളവ ഈ വിഭാഗത്തിലുള്ളവയാണ്‌.
Line 30 ⟶ 25:
 
പല [[നെറ്റ്‌വർക്ക് പ്രോട്ടോകോൾ|പ്രോട്ടോകോളുകളും]] ഉപയോഗിക്കാൻ സാധിക്കുന്ന ആദ്യത്തെ റൗട്ടർ സ്റ്റാൻസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് നിർമിച്ചത്. 1980-ൽ യൂണിവേഴ്സിറ്റിയിലെ ഒരു സ്റ്റാഫ് റിസേർച്ചറായ വില്ല്യം യീഗറായിരുന്നു ഇതിന്റെ നിർമാതാവ്. ഇന്ന് എല്ലാ നെറ്റ്വർക്കുകളിലും [[ഐ.പി.]] (IP) ഉപയോഗിക്കുന്നതിനാൽ ഇത്തരം റൗട്ടറുകളുടെ ആവശ്യം ഇല്ലാതായിട്ടുണ്ട്. ഇന്ന് [[ഐ.പി. വേർഷൻ 6]] (IPv6) ഉം [[ഐ.പി. വേർഷൻ 4]] (IPv4) ഉം ഒരേ സമയം ഉപയോഗിക്കുന്ന റൗട്ടറുകളെ മൾട്ടിപ്രോട്ടോകോൾ റൗട്ടറുകളെന്ന് വിളിക്കാമെങ്കിലും അത് അത്ര അർത്ഥവത്തല്ല. [[ആപ്പിൾ ടോക്ക്]] (AppleTalk), [[ഡി.ഇ.സി. നെറ്റ്]] (DECnet), [[ക്സീറോക്സ്]] (Xerox), [[ഐ.പി.]] (IP) തുടങ്ങിയ പ്രോട്ടോകോളുകളിലെല്ലാം ഒരേ സമയം പ്രവർത്തിക്കാൻ സാധിക്കുന്നവയാണ് യഥാർത്ഥ മൾട്ടിപ്രോട്ടോകോൾ റൗട്ടറുകൾ.
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.netbook.cs.purdue.edu/anmtions/anim16_1.htm റൗട്ടിങ്ങിന്റെ അനിമേഷൻ] {{Webarchive|url=https://web.archive.org/web/20070806204022/http://www.netbook.cs.purdue.edu/anmtions/anim16_1.htm |date=2007-08-06 }}
"https://ml.wikipedia.org/wiki/റൗട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്