"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

927 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 7 sources and tagging 0 as dead.) #IABot (v2.0.9.1
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
(Rescuing 7 sources and tagging 0 as dead.) #IABot (v2.0.9.1)
 
എച്ച്. വിനോദ് രചനയും [[ചലച്ചിത്ര സംവിധായകൻ|സംവിധാനവും]] നിർവ്വഹിച്ച് [[2017]]-ൽ പുറത്തിറങ്ങിയ [[തമിഴ്]] ആക്ഷൻ ക്രൈം ത്രില്ലർ [[തമിഴ് ചലച്ചിത്രം|ചലച്ചിത്രമാണ്]] '''തീരൻ അധികാരം ഒൻട്ര്''' ({{lang-ta|தீரன் அதிகாரம் ஒன்று}} ; ധീരൻ - അദ്ധ്യായം ഒന്ന്). യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
[[1995]] മുതൽ [[2005]] വരെ [[തമിഴ്നാട്]], [[ആന്ധ്രാപ്രദേശ്]], [[കർണാടക]] എന്നീ സംസ്ഥാനങ്ങളിലെ [[ഇന്ത്യയിലെ ദേശീയപാതകൾ|ദേശീയപാതയോടു]] ചേർന്നുള്ള ഭവനങ്ങളിൽ [[മോഷണം|മോഷണങ്ങളും]] [[കൊലപാതകം|കൊലപാതകങ്ങളും]] നടത്തിവന്നിരുന്ന '[[ബവാരിയ]]' എന്ന [[ഉത്തരേന്ത്യ]]ൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പോലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.<ref name=mn>{{cite web |url=http://www.mangalam.com/news/detail/167781-movie-reviews.html |title=തീരൻ: സ്റ്റൈലും ത്രില്ലും |publisher=[[മംഗളം ദിനപത്രം]] |date=2017-11-22 |accessdate=2018-01-07 |archiveurl=httphttps://archive.istoday/YaJ7T20180107143112/http://www.mangalam.com/news/detail/167781-movie-reviews.html |archivedate=2018-01-07 |url-status=live }}</ref> 'ഓപ്പറേഷൻ ബവാരിയ' എന്നറിയപ്പെടുന്ന ഈ ദൗത്യത്തിൽ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും ഒടുവിലെ വിജയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ദൗത്യത്തിനു നേതൃത്വം നൽകിയ [[എസ്.ആർ. ജൻഗിദ്]] എന്ന പോലീസ് ഉദ്യോഗസ്ഥനെ 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.<ref name=sl>{{cite web |url=https://southlive.in/movie/movie-review/theeran-adhikaram-ondru-movie-review-with-rating/ |title=ബവാരിയ കൊള്ളക്കാരുടെ കഥ പറഞ്ഞ് തീരൻ അതിഗാരം ഒൺട്ര് |publisher=സൗത്ത് ലൈവ് |date=2017-11-24 |accessdate=2018-01-07 |archiveurl=httphttps://archive.istoday/20180107142834/https://southlive.in/movie/movie-review/theeran-adhikaram-ondru-movie-review-with-rating/WGSfd |archivedate=2018-01-07 |url-status=live }}</ref>
 
[[കാർത്തി]], രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2017 നവംബർ 17-ന് പ്രദർശനത്തിനെത്തി. മികച്ച സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.<ref>http://www.thehindu.com/entertainment/movies/theeran-adhigaaram-ondru-a-riveting-cop-story/article20516247.ece</ref><ref>http://www.thenewsminute.com/article/theeran-adhigaaram-ondru-review-absorbing-thriller-troubling-politics-71769</ref> ''കാക്കി - ദ പവർ ഓഫ് പോലീസ്'' എന്ന പേരിൽ [[തെലുങ്ക്|തെലുങ്കിലും]] ചിത്രം പ്രദർശിപ്പിച്ചിരുന്നു.
 
2017 ഡിസംബറിൽ [[കാസർഗോഡ്]], [[എറണാകുളം]] എന്നീ ജില്ലകളിൽ നടന്ന ചില മോഷണങ്ങൾക്ക് ഈ ചിത്രത്തിലെ മോഷണരംഗങ്ങളുമായി സാദൃശ്യമുണ്ടായിരുന്നു.<ref name=as>{{cite web |url=http://www.asianetnews.com/news/kerala-theft-and-theeran-movie |title=മൂന്ന് ദിവസം മൂന്ന് കുറ്റകൃത്യങ്ങള്, ഒരു മരണം; ഇത് 'തീരൻ' സിനിമ പോലെയോ? |publisher=[[ഏഷ്യാനെറ്റ് ന്യൂസ്]] |date=2017-12-17 |accessdate=2018-01-07 |archiveurl=httphttps://archive.istoday/a4HJR20180107135020/http://www.asianetnews.com/news/kerala-theft-and-theeran-movie |archivedate=2018-01-07 |url-status=live }}</ref> ചിത്രം പ്രദർശനത്തിനെത്തി ഏതാനും ദിവസങ്ങൾക്കകം [[തമിഴ്നാട്|തമിഴ്നാട്ടിൽ]] ഒരു മോഷണം നടന്നു. ഒരു ജുവലറി കുത്തിത്തുറന്ന് [[സ്വർണ്ണം|സ്വർണ്ണവുമായി]] കടന്നുകളഞ്ഞ പ്രതികളെ തേടിയുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണം [[രാജസ്ഥാൻ|രാജസ്ഥാനിൽ]] വരെയെത്തി. അവിടെ നിന്നും പ്രതികളെ പിടികൂടിയെങ്കിലും പെരിയ പാണ്ഡ്യൻ എന്ന പോലീസുകാരൻ കൊല്ലപ്പെട്ടു.<ref name=mb2>{{cite web |url=http://www.mathrubhumi.com/mobile/movies-music/news/karthi-pays-homage-to-inspector-periyandi-rajastan-encounter-theeran-adhigaram-ondru-1.2459860 |title=തീരന്മാർക്ക് അവസാനമില്ല; ജീവന് ത്യജിച്ച ഈ ധീരന് കാര്ത്തിയുടെ സല്യൂട്ട് |publisher=[[മാതൃഭൂമി ദിനപത്രം]] |date=2017-12-15 |accessdate=2018-01-07 |archiveurl=httphttps://archive.istoday/BX7OY20180107143024/http://www.mathrubhumi.com/movies-music/news/karthi-pays-homage-to-inspector-periyandi-rajastan-encounter-theeran-adhigaram-ondru-1.2459860 |archivedate=2018-01-07 |url-status=live }}</ref><ref name=mm>{{cite web |url=http://www.manoramanews.com/news/spotlight/2017/12/13/tm-cm-announces-rs-1-crore-to-kin-of-chennai-cop-shot-dead-in-rajasthan.html |title=പെരിയപാണ്ഡ്യന്റെ ദാരുണാന്ത്യം, കാര്ത്തിയുടെ ‘തീരൻ’ പറഞ്ഞ കഥ |publisher=[[മലയാള മനോരമ]] |date=2017-12-13 |accessdate=2018-01-07 |archiveurl=httphttps://archive.istoday/1JV1X20180107143320/http://www.manoramanews.com/news/spotlight/2017/12/13/tm-cm-announces-rs-1-crore-to-kin-of-chennai-cop-shot-dead-in-rajasthan.html |archivedate=2018-01-07 |url-status=live }}</ref>
 
== കഥാസംഗ്രഹം ==
1995 മുതൽ 2005 വരെയുള്ള കാലയളവിൽ [[തമിഴ്നാട്]], [[ആന്ധ്രാപ്രദേശ്]], [[കർണാടക]] എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയ്ക്കു സമീപമുള്ള ഭവനങ്ങൾ കേന്ദ്രീകരിച്ച് ഒരു സംഘം വൻ കവർച്ചകളും കൊലപാതകങ്ങളും നടത്തുന്നതായി തമിഴ്നാട് പോലീസിനു വിവരം ലഭിക്കുന്നു. തീരൻ തിരുമാരൻ ([[കാർത്തി]]) എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിൽ]] നിന്നുള്ള ബവാരിയ എന്ന കുറ്റവാളി സംഘമാണ് കൊലപാതകങ്ങൾക്കും കവർച്ചകൾക്കും പിന്നിലെന്ന് തീരൻ കണ്ടെത്തുന്നു. കുറ്റവാളികളെ പിടികൂടാൻ അന്വേഷണസംഘം ഉത്തരേന്ത്യയിലാകമാനം സഞ്ചരിക്കുന്നു. ബവാരിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ തീരൻ ഉൾപ്പെടെയുള്ള പോലീസുകാർക്കും ബന്ധുക്കൾക്കും അപകടം സംഭവിക്കുന്നു.<ref name=fb>{{cite web |url=https://malayalam.filmibeat.com/reviews/theeran-adhigaaram-ondru-movie-review-schzylan-sailendrakumar-039109.html |title=രോമാഞ്ചിപ്പിക്കുന്നു ധീരന്റെ ഒന്നാം അധ്യായം.. യിത് താൻ ഡാ പോലീസ്! ശൈലന്റെ 'ധീരന് അധികാരം' റിവ്യൂ |publisher=ഫിലിം ബീറ്റ് |author=മുരളീധരൻ |date=2017-11-18 |accessdate=2018-01-07 |archiveurl=httphttps://archive.istoday/6Ev0420180107143500/https://malayalam.filmibeat.com/reviews/theeran-adhigaaram-ondru-movie-review-schzylan-sailendrakumar-039109.html |archivedate=2018-01-07 |url-status=live }}</ref>
 
സാഹസികതയും വെല്ലുവിളികളും നിറഞ്ഞ 'ഓപ്പറേഷൻ ബവാരിയ' എന്ന ദൗത്യത്തിലൂടെ തീരനും സംഘവും [[രാജസ്ഥാൻ|രാജസ്ഥാനിൽ]] നിന്ന് കുറ്റവാളികളെ പിടികൂടുന്നു. ഈ സംഭവം തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്തുവെങ്കിലും ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച തീരനും മറ്റുദ്യോഗസ്ഥർക്കും യാതൊരുവിധ അംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കുന്നില്ല. "എത്ര ആത്മാർത്ഥമായി ജോലി ചെയ്താലും നല്ല ഉദ്യോഗസ്ഥർ എപ്പോഴും തടയപ്പെടുമെന്നും അങ്ങനെ തുടരുന്നിടത്തോളം കാലം സാധാരണക്കാർക്ക് നീതി അകലെയായിരിക്കും" എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.<ref name=mb>{{cite web |url=http://www.mathrubhumi.com/mobile/movies-music/review/theeran-adhikaram-ontru-karthi-h-vinoth-movie-review-1.2393825 |title=ചടുലമാണ് തീരന്റെ നീക്കങ്ങൾ |publisher=[[മാതൃഭൂമി ദിനപത്രം]] |author=അജയ് ദാസ് എൻ.ടി. |date=2017-11-17 |accessdate=2018-01-07 |archiveurl=httphttps://archive.istoday/gOawK20180107142940/http://www.mathrubhumi.com/movies-music/review/theeran-adhikaram-ontru-karthi-h-vinoth-movie-review-1.2393825 |archivedate=2018-01-07 |url-status=live }}</ref>
 
== ചരിത്ര പശ്ചാത്തലം ==
51,129

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3776577" എന്ന താളിൽനിന്ന് ശേഖരിച്ചത്