"ആൽബർട്ടിന സിസുലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9
വരി 21:
 
==രാഷ്ട്രീയ ജീവിതം==
[[വാൾട്ടർ സിസുലു|വാൾട്ടർ സിസുലുവിനൊപ്പം]] രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളിൽ സംബന്ധിക്കും എന്നല്ലാതെ, തുടക്കത്തിൽ ആൽബർട്ടിനക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ വനിതാ ലീഗിൽ ചേരുന്നതോടെ, ആൽബർട്ടിന സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങി.<ref>[[#as11|വാൾട്ടർ & ആൽബർട്ടിന സിസുലു ]] </ref> [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ]] യുവജന വിഭാഗത്തിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ഏക വനിത ആൽബർട്ടിന ആയിരുന്നു. 1956 ഓഗസ്റ്റ് 9 ന് പാസ് ലോ {{സൂചിക|൧}} നിയമത്തിനെതിരേ നടന്ന പ്രകടനത്തിൽ [[ഹെലൻ ജോസഫ്|ഹെലൻ ജോസഫിനൊപ്പം]] ആൽബർട്ടിനയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ട് ആൽബർട്ടിന മറ്റുള്ളവരോടൊപ്പം ഒരാഴ്ച ജയിൽവാസം അനുഭവിച്ചു. ഈ ദിവസമാണ് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] ഇന്നും വനിതാ ദിനമായി ആചരിക്കുന്നത്.<ref name=govza>{{cite web | title = വുമൺസ് ഡേ | url = http://web.archive.org/web/20160315143813/http://www.gov.za/womens-day | publisher = ദക്ഷിണാഫ്രിക്കൻ സർക്കാർ | accessdate = 2016-03-15 | archive-date = 2016-03-15 | archive-url = https://web.archive.org/web/20160315143813/http://www.gov.za/womens-day | url-status = bot: unknown }}</ref> ബന്ദു വിദ്യാഭ്യാസത്തെ {{സൂചിക|൨}} എതിർത്ത ആൽബർട്ടിന, വീടുകളിൽ സ്കൂളുകൾ നടത്തി ഈ നിയമത്തിനെതിരേ സമരം ചെയ്തു.
 
1963 ൽ വാൾട്ടർ സിസുലു പോലീസിനു പിടികൊടുക്കാതെ ഒളിവിൽ പോയപ്പോൾ, സർക്കാർ ആൽബർട്ടിനയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 163 ലെ ജനറൽ ലോ അമന്റ്മെന്റ് ആക്ട് {{സൂചിക|൩}}പ്രകാരം അറസ്റ്റു ചെയ്തു ശിക്ഷിക്കുന്ന ആദ്യ വനിതയായിരുന്നു ആൽബർട്ടിന. ഏതാണ്ട് രണ്ടുമാസത്തോളം, ആൽബർട്ടിനക്ക് ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നു.<ref name=was>{{cite book | title = വാൾട്ടർ & ആൽബർട്ടിന സിസുലു: ഇൻ ഔവർ ലൈഫ് ടൈം | author = എലിനോർ സിസുലു | page = 231 | publisher = ന്യൂ ആഫ്രിക്ക ബുക്സ് | year = 2003 | isbn = 0-86486-639-9 }}</ref><ref>[[#as11|വാൾട്ടർ & ആൽബർട്ടിന സിസുലു ]] പുറം 232</ref> [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം | വർണ്ണവിവേചനത്തിനെതിരേ]] ശക്തമായ രീതിയിൽ പോരാടിയിരുന്നതുകൊണ്ട്, തുടർച്ചയായി ജയിൽ വാസം അനുഭവിക്കേണ്ടി വന്നു.
"https://ml.wikipedia.org/wiki/ആൽബർട്ടിന_സിസുലു" എന്ന താളിൽനിന്ന് ശേഖരിച്ചത്