"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9
വരി 35:
[[ചിത്രം:ArattupuzhaPooram10.JPG|260px|thumb]]
 
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ആറാട്ടുപുഴ (തൃശുർ ജില്ല)|ആറാട്ടുപുഴ]] എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ '''ആറാട്ടുപുഴ പൂരം''' ({{lang-en|Aarattupuzha Pooram}}). ഈ ഉത്സവം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു.<ref>{{Cite web|url=https://web.archive.org/web/20201204074759/https://www.keralatourism.org/malayalam/event/arattupuzha-pooram/3|title=ആറാട്ടുപുഴ പൂരം - ഏററവും പുരാതന പൂരം (കേരളത്തിലെ ഉത്സവങ്ങൾ ) കേരള വിനോദ സഞ്ചാര വകുപ്പ്|access-date=2020-12-04|date=2020-12-04|archive-date=2020-12-04|archive-url=https://web.archive.org/web/20201204074759/https://www.keralatourism.org/malayalam/event/arattupuzha-pooram/3|url-status=bot: unknown}}</ref> 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നത്. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന<ref>{{Cite web|url=https://web.archive.org/web/20201204074318/http://www.keralaculture.org/malayalam/arattupuzha-pooram-festival/443|title=ആറാട്ടുപുഴ പൂരം, ശ്രീ ശാസ്താ ക്ഷേത്രം, തൃശ്ശൂർ|access-date=2020-12-04|date=2020-12-04|archive-date=2020-12-04|archive-url=https://web.archive.org/web/20201204074318/http://www.keralaculture.org/malayalam/arattupuzha-pooram-festival/443|url-status=bot: unknown}}</ref> ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ [[ആറാട്ടുപുഴ പൂരം]] വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
 
108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. "''ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് [[തൃശൂർ]] പൂരം നടത്താം''" എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. [[ആറാട്ടുപുഴ ക്ഷേത്രം|ആറാട്ടുപുഴ ക്ഷേത്രത്തിലെ]] [[മീനം|മീനമാസത്തിൽ]] വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന [[പെരുവനം]] പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്