"സദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Now non veg is also available in sadiya
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[ചിത്രം:Sadhya.jpg|thumb|സദ്യ]]
 
വിഭവ സമൃദ്ധമായ ഊണിനെയാണ്‌ '''സദ്യ''' എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. [[ഓണം]], [[വിഷു]] <ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=|archive-date=2019-04-11|archive-url=https://web.archive.org/web/20190411115910/https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|url-status=dead}}</ref>ഉത്സവങ്ങൾ, [[വിവാഹം]], പിറന്നാൾ, നാമകരണം, [[ശ്രാദ്ധം]] തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക. ഇത് സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും., എനാൽ ഇപ്പൊൾ മാംസാഹാരങ്ങൾ ലഭിക്കുനnd നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. ആറന്മുള വള്ളസദ്യ ഇത്തരത്തിൽ ഇന്നും നടത്തപ്പെടുന്നുണ്ട്. ഇക്കാലത്ത് വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേൽ ഇലയിട്ട് വിളമ്പാറുമുണ്ട്. 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ കേരളീയ സദ്യയാണ്‌ വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിവായി ഉണ്ടായിരുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങൾ സാധാരണയായി [[ചോറ്]], [[കറി|കറികൾ]] [[പായസം]], [[പഴം]], [[മോര്‌]], [[തൈര്]], [[പപ്പടം]], [[ഉപ്പേരി]] തുടങ്ങിയവയും മറ്റുമാണ്‌. വിവിധ ഇനം കറികൾ ഉള്ളതിനാൽ ഊണുകഴിക്കുന്നവരുടെ വൈവിധ്യമാർന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്നു എന്നത് സദ്യയുടെ പ്രത്യേകതയാണ്‌.
 
[[ഉള്ളി|ഉള്ളിയോ]] [[വെളുത്തുള്ളി|വെളുത്തുള്ളിയോ]] പരമ്പരാഗതമായി കറികളായി സദ്യയിൽ ഉപയോഗിക്കാറില്ല, എന്നാൽ പണ്ട് സദ്യയിൽ പതിവില്ലായിരുന്ന [[കാരറ്റ്]], [[കൈതച്ചക്ക]], [[പയർ]] ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. മാത്രവുമല്ല പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ വ്യത്യാസം കാണാം. ചില സമുദായങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പുന്നു. കോഴി, മത്സ്യം, ഇറച്ചിക്കറികൾ ഇവ ഇന്ന് പലവിഭാഗങ്ങളുടെയും വിവാഹസദ്യകളിൽ സാധാരണമാണ്.
"https://ml.wikipedia.org/wiki/സദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്