"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Joel binu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎മറ്റ് മതങ്ങളിൽ: മലക്കുകൾക്കും മാലാഖമാർക്കും ഹിന്ദുമതത്തിലെ ദേവൻമാരുമായി ബന്ധമില്ല
വരി 46:
മിക്ക ലോകമതങ്ങളിലും ദേവന്മാർക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്.
 
[[പാഴ്സി|പാഴ്സിമതത്തിൽ]] ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാർ എന്ന പേരിലാണ് അവർ പൊതുവേ അറിയപ്പെടുന്നത്.
 
[[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] ദൈവദൂതന്മാരെയാണ് [[മാലാഖ|മാലാഖമാർ]] (angels) എന്നു വിളിക്കുന്നത്. [[ഗബ്രിയേൽ]], [[മിഖായേൽ മാലാഖ|മിഖായേൽ]], [[റാഫേൽ]] തുടങ്ങിയവരാണ് മുഖ്യ ദേവദൂതന്മാർ. സെറാഫുകൾ, ഖെരുബുകൾ എന്നിങ്ങനെ പല വൃന്ദങ്ങളായി മാലാഖമാരെ തിരിച്ചിട്ടുണ്ട്.
 
[[ഇസ്ലാം|ഇസ്ലാംമതത്തിൽ]] മാലാഖമാരെ മലക്കുകൾ എന്നുവിളിക്കുന്നു. ഇവർ ദൈവനിർദ്ദേശത്തിനപ്പുറം ഓന്നും ചിന്തിക്കാൻപോലും പ്രാപ്തിയില്ലാത്ത അടിമകളാണ്. ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി മാത്രം ഓരു പ്രത്യേക വിഭാഗം മലക്കുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഏതാനും ചിലത് - [[ജിബ്രീൽ|ജിബ്‍രീൽ]]- മാലാഖമാരുടെ നേതാവ്, ദൈവദൂതന്മാർക്ക് വെളിപാടുകൾ എത്തിക്കൽ. മീഖാഈൽ- ഇടി, മിന്നൽ, കാറ്റ് പോലുള്ളവ നിയന്ത്രണം. ഇസ്റാഫീൽ- ലോകാവസാനം സംഭവിപ്പിക്കൽ, ഉയിർത്തെഴുന്നേൽപിക്കൽ. അസ്റാഈൽ- മരണം. റഖീബ്&അതീദ്- നന്മ-തിന്മകൾ റെക്കോർഡ് ചെയ്യൽ. മുൻകർ&നകീർ- ശവക്കുഴിയിൽവെച്ച് ചോദ്യംചെയ്യൽ. മാലിക്- നരകം കാക്കൽ. റിള്വാൻ- സ്വർഗം കാക്കൽ..
 
ഭാരതീയർക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി [[സ്യൂസ്|സ്യൂസ് ദേവൻ]] യവനർക്കുണ്ട്. സ്വർഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂർത്തികളാണ് സ്യൂസ്-പോസിഡോൺ, ഹെയ്ഡസ് ദേവന്മാർ. [[ഹെർക്കുലീസ്|ഹെർക്കുലീസും]] യവനകഥകളിൽ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാൻ തങ്ങളെ നിർബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താൻ പാമ്പിന്റെ രൂപം ധരിച്ച് ഏദൻ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്