"നീലകണ്ഠ തീർത്ഥപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3:
 
==ജീവിതരേഖ==
1872 മേയ് 25-ന് (കൊല്ലവർഷം 1047 [[ഇടവം]] 13, [[തൃക്കേട്ട]] നക്ഷത്രം) [[മൂവാറ്റുപുഴ]] മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. അച്ഛന്റെ പേരായ നീലകണ്ഠപിള്ള എന്ന പേരുതന്നെയായിരുന്നു യഥാർത്ഥ പേര്. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിയ്ക്കകയും ചെയ്തു.
 
സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. 1921 ഓഗസ്റ്റ് 7-ന് (കൊല്ലവർഷം 1096 കർക്കടകം 23, [[ഉത്രം]] നക്ഷത്രം) നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.
 
പന്നിശ്ശേരി നാണുപിള്ളയും വർദ്ധനത്ത് കൃഷ്ണപിള്ളയും ചേർന്നെഴുതിയ നീലകണ്ഠതീർത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാർശനിക ജീവിതാഖ്യാനമാണ്. '''മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ ജീവചരിത്രഗ്രന്ഥ'''മെന്നാണ് [[ശൂരനാട് കുഞ്ഞൻപിള്ള|ശൂരനാട് കുഞ്ഞൻപിള്ള]] ഈ കൃതിയെ വിശേഷിപ്പിച്ചത്. നീലകണ്ഠതീർത്ഥപാദ സ്വാമികളുടെ വിദ്യാഭ്യാസം, ചട്ടമ്പിസ്വാമികളെ ആചാര്യനായി വരിച്ചത്, ഹഠയോഗപരിശീലനം, ജീവന്മുക്തിലാഭം, ദേശപര്യടനം, ശിഷ്യോപദേശം, മഹിമാനുവർണ്ണനം, ബഹുവിധസംഭാഷണങ്ങൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.
"https://ml.wikipedia.org/wiki/നീലകണ്ഠ_തീർത്ഥപാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്