"മമത ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
സ്കൂൾ പഠന കാലത്ത്
പതിനഞ്ച് വയസുള്ളപ്പോഴെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച മമത കോൺഗ്രസ് (ഐ)യുടെ ബംഗാളിലെ വിദ്യാർത്ഥി സംഘടനയായ ഛത്ര പരിഷത്ത് യൂണിയൻ രൂപീകരിച്ചു. മഹിള കോൺഗ്രസ് നേതാവായാണ് പൊതുരംഗ പ്രവേശനം. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകയായിരുന്ന മമത 1990കളുടെ ആരംഭത്തിൽ ബംഗാൾ കോൺഗ്രസിലെ അനിഷേധ്യ നേതാവായി വളരുകയായിരുന്നു. 1997-ൽ ബംഗാൾ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത മാർക്സിസ്റ്റ് പാർട്ടിയുടെ ഭരണത്തിൽ കരുത്തുറ്റ പ്രതിപക്ഷമായി മാറി. മമത ബാനർജി മുന്നിൽ നിന്ന് നയിച്ച സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾ 2007 മാർച്ച് 14 ന് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക വെടിവെപ്പിലേയ്ക്ക് വഴിമാറിയപ്പോൾ ബംഗാളിൻ്റെ രാഷ്ട്രീയഭൂപടത്തിലും മാറ്റം വന്നു. ഒടുവിൽ 2011-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ 34 വർഷം നീണ്ട മാർക്സിസ്റ്റ് ഭരണം അവസാനിപ്പിച്ച് 2011 മെയ് 20 മുതൽ ബംഗാളിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മമത ബാനർജി നിലവിൽ 11 വർഷമായി മുഖ്യമന്ത്രിയായി തുടരുന്നു. 1977 മുതൽ 2011 വരെ 34 വർഷം ബംഗാൾ അടക്കി ഭരിച്ച മാർക്സിസ്റ്റ് പാർട്ടി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിയാതെ കെട്ടി വച്ച കാശ് നഷ്ടപ്പെട്ട് ബംഗാളിൻ്റെ മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടു. ബംഗാളിൽ കമ്മ്യൂണിസത്തെ ഇല്ലാതാക്കിയ നേതാവെന്നാണ് മമത ബാനർജി ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.
 
''' പ്രധാന പദവികളിൽ '''
 
* 1976-1980 : സംസ്ഥാന ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് (ഐ)
* 1978-1981 : സെക്രട്ടറി, ഡി.സി.സി (ഐ) (ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഇന്ദിര)) കൽക്കട്ട സൗത്ത്
* 1984 : സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് (ഐ)
* 1984-1989 : ലോക്സഭാംഗം, ജാദവ്പൂർ (1)
* 1987-1988 : ദേശീയ കൗൺസിൽ അംഗം, യൂത്ത് കോൺഗ്രസ്
* 1988-1989 : (ഡബ്ലു.ബി.പി.സി.സി) ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി, സംസ്ഥാന നിർവാഹക സമിതി അംഗം
* 1990 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
* 1991 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (2)
* 1991-1993 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
* 1996 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (3)
* 1998 : കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു.
* 1998-തുടരുന്നു : തൃണമൂലിൻ്റെ ചെയർപേഴ്സൺ
* 1998 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (4)
* 1999 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (5)
* 1999-2001 : കേന്ദ്ര റെയിൽവേ മന്ത്രി
* 2004 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (6)
* 2004 : കൽക്കരി വകുപ്പ് മന്ത്രി
* 2009-2011 : ലോക്സഭാംഗം, ദക്ഷിണ കൽക്കട്ട (7)
* 2009-2011 : കേന്ദ്ര റെയിൽവേ മന്ത്രി
* 2011-2016 : നിയമസഭാംഗം, ഭബാനിപ്പൂർ (1)
* 2011-2016 : ബംഗാൾ മുഖ്യമന്ത്രി (1)
* 2016-2021 : നിയമസഭാംഗം, ഭബാനിപ്പൂർ (2)
* 2016-2021 : ബംഗാൾ മുഖ്യമന്ത്രി (2)
* 2021-തുടരുന്നു : നിയമസഭാംഗം, ഭബാനിപ്പൂർ (3)
* 2021-തുടരുന്നു : ബംഗാൾ മുഖ്യമന്ത്രി (3)
 
== ബംഗാൾ മുഖ്യമന്ത്രി ==
"https://ml.wikipedia.org/wiki/മമത_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്