"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
'''താറാവ്‌''' ഒരു വളര്‍ത്തുപക്ഷിയാണ്. അന്‍സെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തില്‍പ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. [[അമേരിക്ക]], [[ഇംഗ്ലണ്ട്]], [[ഹോളണ്ട്]], [[ഹംഗറി]], [[ഡെന്മാര്‍ക്ക്]], [[കാനഡ]] എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.
[[അനാറ്റിഡേ]] എന്ന കുടുംബത്തില്‍ പെട്ട ഒരു കൂട്ടം പക്ഷികളുടെ പൊതു നാമമാണ്‌ '''താറാവ്‌'''.[[കര|കരയിലും]] [[വെള്ളം|വെള്ളത്തിലും]] സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും [[കടല്‍‌]] വെള്ളത്തിലും കാണപ്പെടുന്നു.
 
{{-}}
[[അനാറ്റിഡേ]] എന്ന കുടുംബത്തില്‍ പെട്ട ഒരു കൂട്ടം പക്ഷികളുടെ പൊതു നാമമാണ്‌ '''താറാവ്‌'''.[[കര|കരയിലും]] [[വെള്ളം|വെള്ളത്തിലും]] സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും [[കടല്‍‌]] വെള്ളത്തിലും കാണപ്പെടുന്നു.
==ശരീരപ്രകൃതി==
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാന്‍ താറാവുകള്‍ക്കുകഴിയും. കരയും വെള്ളവും ഇടകലര്‍ന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളര്‍ച്ചയെത്തിയ താറാവുകള്‍ക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, വലുപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകള്‍, ചര്‍മബന്ധിത വിരലുകള്‍ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തില്‍ ചര്‍മ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചര്‍മബന്ധമുള്ള ഈ പാദങ്ങള്‍ ഇവയെ വളരെ വേഗം നീന്താന്‍ സഹായിക്കുന്നു. വലുപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകള്‍ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
 
താറാവുകളുടെ ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടു ത്തുമ്പോള്‍ ചിറകുകള്‍ക്ക് വലുപ്പം കുറവാണ്. ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകള്‍ ഉടല്‍ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകള്‍ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളില്‍ പോലും വളരെ നേരം നീന്തി ഇര തേടാന്‍ ഇവയെ സഹായിക്കുന്നു.
 
വര്‍ഷംതോറും താറാവിന്റെ തൂവലുകള്‍ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍ കൊഴിയുന്നത്. ആണ്‍ താറാവുകളുടെ കോണ്‍ടൂര്‍ തൂവലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.
==പ്രത്യുല്പാദനം==
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷം കോഴികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 വരെ അധികം മുട്ടകള്‍ താറാവില്‍ നിന്നു ലഭിക്കും. താറാവുകള്‍ക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇന്‍കുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്. മുട്ട വിരിയാന്‍ 28 ദിവസം ആവശ്യമാണ്.
 
==ചിത്രശാ‍ല==
<gallery widths="150px" heights="120px" perrow="4" align="center">
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്