"വിക്കിപീഡിയ:സമവായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
സമവായം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എല്ലാ ലേഖകരും പരസ്പരവിശ്വാസത്തോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തില്‍ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ്.
 
വിക്കിപീഡിയയില്‍ അസത്യങ്ങള്‍ കുത്തിത്തിരുകാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനും അത് വിക്കിപീഡിയയുടെ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ചപ്പാട്]] നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെതിരേയും സമവായം തന്നെയാണ് നല്ല ആയുധം. നാം അസത്യമെന്നു കരുതുന്ന കാര്യം ചിലപ്പോള്‍ സത്യമാകാന്‍ ഇടയുള്ളതിനാല്‍ കരുതി പെരുമാറുക.
 
ചിലപ്പോള്‍ ചില ലേഖകര്‍ ചിലകാര്യങ്ങളോട് ചായ്‌വുള്ളവരായി കാ‍ണും; അവരെ കണ്ണടച്ച് എതിര്‍ക്കരുത്. തങ്ങള്‍ വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും അവര്‍ ധരിച്ചിട്ടുണ്ടാവുക. ലേഖകര്‍ എപ്പോഴും [[വിക്കിപീഡിയ:ശുഭോദര്‍ശികളാകൂ|ശുഭോദര്‍ശികളും]] [[വിക്കിപീഡിയ:വിക്കിമര്യാദകള്‍|മര്യാദയുള്ളവരുമാവുക]].
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം" എന്ന താളിൽനിന്ന് ശേഖരിച്ചത്