"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 20:
 
ശങ്കുണ്ണി മേനോൻ ഒരു ദിവസം രാവിലെ ഡോക്ടർ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെള്ളക്കാരൻ താൻ വളർത്തുന്ന നായയുമായി കയറിവന്ന് അതിനു സുഖമില്ലെന്നും ഡോക്ടർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. താൻ മൃഗങ്ങളെ ചികിസ്തിക്കാറില്ലെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും അത് സായിപ്പിന് രസിച്ചില്ല. ദേഷ്യപ്പെട്ട സായിപ്പിനെ അടക്കുവാനായി രോഗികളെ മുഴുവൻ പരിശോധിച്ച ശേഷം നായയെ നോക്കാമെന്നു അദ്ദേഹം സമ്മതിച്ചു. ഈ മറുപടി സായിപ്പിനെ ക്രൂദ്ധനാക്കി. ഇന്ത്യൻ രോഗികളെക്കാൾ വിലപ്പെട്ടതാണ് തൻ്റെ നായുടെ ജീവനെന്ന് അയാൾ അലറി. ഇത് വലിയ ലഹളക്കു വഴിവെച്ചു.<ref name="rajendu"/> വെള്ളക്കാരന്റെ ശക്തമായ ആവശ്യത്തിനും അധികാരത്തിനും മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ ഡോക്ടർക്ക് നായയെ ചികിത്സിക്കേണ്ടി വന്നു. ഇത് യുവാവായ കുട്ടികൃഷ്ണനിൽ വലിയ ചിന്താ മാറ്റത്തിനു കാരണമായിത്തീർന്നു. ദേശീയപ്രസ്ഥാനത്തിലേക്ക് വായനയുടെ ലോകത്തിലൂടെ എത്തപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം രാജ്യസ്നേഹത്താൽ സമരമുഖത്തേക്കു പ്രവേശിക്കാൻ തയ്യാറായി.
 
[[File: Sthuthikkatt_kuttykrishnan_nayar_Nethaji.jpg |thumb|right|പന്നിയംകുറുശ്ശി സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായരുടെയും നേതാജിയുടെയും ചിത്രം - സുരേഷ് കെ. നായർ, ചെർപ്പുളശേരി ഹൈസ്കൂൾ മതിലിൽ വരച്ചത് ]]
 
==ഘോഷും പ്രവർത്തനങ്ങളും==
Line 30 ⟶ 32:
 
ആകെ ജീവിത സമ്പാദ്യമായിരുന്ന അൻപതിനായിരം രൂപാ കുട്ടിക്കൃഷ്ണൻ നായർ [[സുഭാസ് ചന്ദ്ര ബോസ്|നേതാജി]]യെ കണ്ട് ഏല്പിച്ചു. '''നിങ്ങളെനിക്ക് ചോര തരുവിൻ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം''' എന്ന മുദ്രാവാക്യമായിരുന്നു പ്രധാന ആകർഷണം. കൂടുതൽ പ്രവർത്തന ഫണ്ട് കിട്ടിയതോടെ ആർമിയുടെ പ്രവർത്തനം സജീവമായി. പൊന്നുസ്വാമി എന്നൊരു വ്യക്തിയായിരുന്നു പുരുഷ വിഭാഗത്തിന്റെ തലവൻ. ക്യാപ്ടൻ ലക്ഷ്മി സ്ത്രീ വിഭാഗത്തിൻ്റെയും. ആർമിയിൽ ലെഫ്റ്റനന്റ് ആയ നെല്ലിക്കൽ അച്യുതന്റെ കീഴിലായിരുന്നു കുട്ടിക്കൃഷ്ണൻ നായരുടെ പ്രവർത്തനം. [[മ്യാൻമാർ|ബർമ്മ]], [[ജപ്പാൻ]], [[ചൈന]] എന്നിവിടങ്ങളിലെ പോരാട്ടങ്ങളിൽ കുട്ടിക്കൃഷ്ണൻ നായർ സജീവമായി പങ്കെടുത്തു.
 
[[File: Sthuthikkatt_kuttykrishnan_nayar_Nethaji.jpg |thumb|right|പന്നിയംകുറുശ്ശി സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായരുടെയും നേതാജിയുടെയും ചിത്രം - സുരേഷ് കെ. നായർ, ചെർപ്പുളശേരി ഹൈസ്കൂൾ മതിലിൽ വരച്ചത് ]]
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക യുദ്ധ]]ത്തിൽ [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടൻ]] വരിച്ച വിജയം [[ഇന്ത്യൻ നാഷണൽ ആർമി]]യുടെ ഉന്മൂലനത്തിൽ കൊണ്ടെത്തിച്ചു. പോരാളികളെ അറസ്റുചെയ്തു ജയിലിലടച്ചു. പലരും കാടുകളിൽ ഒളിച്ചിരുന്ന് പോരാട്ടങ്ങൾ നടത്തി. കുട്ടിക്കൃഷ്ണൻ നായർ വെള്ളവും ഭാഷണവുമില്ലാതെ കാടുകളിൽ അകപ്പെട്ടു. പല ദിവസങ്ങൾ പട്ടിണി കിടന്നതിനാൽ അന്നു പിടിപെട്ട വയറുവേദന ജീവിതാവസാനം വരെ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനം ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് [[ഇന്ത്യ]]യിൽ കൊണ്ടുവന്ന് [[തിഹാർ ജയിൽ|തീഹാർ ജയി]]ലിൽ അടച്ചു. പിന്നീട് ജാമ്യം കൊടുത്തപ്പോൾ ഇരുപത്തിനാല് പോലീസുകാരുടെ അകമ്പടിയോടെ [[ചെർപ്പുളശ്ശേരി നഗരസഭ|ചെർപ്പുള്ളശ്ശേരി]]യിലെ വീട്ടിൽ കൊണ്ടുവന്നു. 1970 മുതൽ അദ്ദേഹത്തിനു [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ.എ.]] ഭടനുള്ള പെൻഷൻ ലഭിച്ചിരുന്നു. അമ്മാമന്റെ മകളായ ചൂരുവീട്ടിൽ മാധവിക്കുട്ടി അമ്മയെയാണ് വിവാഹം കഴിച്ചത്. അതിൽ ഒരു മകളുണ്ടായി.