"മാരായമംഗലം ദേശമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
<p> പ്രാചീന [[നെടുങ്ങനാട്|നെടുങ്ങനാട്ടി]]ലെ [[കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്|കുലുക്കല്ലൂർ]] ഗൃഹത്തിലെ <ref> കുലുക്കമില്ലാവൂർ ഗൃഹം, കുഞ്ഞുക്കുട്ടൻ തമ്പുരാൻ </ref> ഒരു ദേശമാണ് മാരായമംഗലം (10.52.42 North, 76.15.24 East). അത് [[തൂതപ്പുഴ]]യുടെ തീരത്തു സ്ഥിതിചെയ്യുന്നു. കുരുക്കളയൂർ മന്നാട്ട് എന്ന് തിരുവല്ലാ ചെപ്പേടുകളിൽ രേഖപ്പെടുത്തിക്കാണാം.<ref> ട്രാവൻകൂർ ആർക്കിയോളോജിക്കൽ സീരീസ് II, ടി.എ. ഗോപിനാഥ റാവു, തിരുവനന്തപുരം, 1989 </ref> 2004-ൽ മാരായമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സംഘാടനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും ഒരു സംഘം രൂപീകരിച്ച് അതിനു '''മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി''' എന്നു നാമകരണം ചെയ്യുകയുണ്ടായി. കെ. ഗോവിന്ദൻ, സി.ബാബു, ദേവകുമാർ എന്നീ അധ്യാപകർ ദേശചരിത്രാന്വേഷണത്തിനു നേതൃത്വം കൊടുത്തു. കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച വസ്തുതകൾ ശാസ്ത്രീയമായ വിശകലനം ചെയ്തെടുത്തു. അതിൽ പഠനം, മാപ്പുകൾ, രേഖാചിത്രങ്ങൾ, അനുബന്ധങ്ങൾ തുടങ്ങിയവ ചേർക്കപ്പെട്ടു. <ref> ചരിത്രപരമായ വിശകലനം എന്നത് ഭൂതകാലത്തെക്കുറിച്ച് ഒരു ധാരണയിലെത്തുന്നതിനുള്ള തെളിവുകളുടെ പരിശോധനയുടെ ഒരു രീതിയാണ്. - https://methods.sagepub.com/reference/the-sage-dictionary-of-qualitative-management-research/n50.xml#:~:text=Historical%20analysis%20is%20a%20method,the%20facts%20of%20the%20past. </ref> അത് 2006-ൽ '''മാരായമംഗലം ദേശമാതൃക''' എന്ന പേരിൽ ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. <ref> ജില്ലാ പഞ്ചായത്ത് വിജ്ഞാനീയങ്ങൾക്കുവേണ്ടി തെയ്യാർ ചെയ്തത്, 2006 </ref> </p>
 
<p> ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. <ref> http://www.bbc.co.uk/history/programmes/restoration/2006/exploring_brit_villages_01.shtml </ref> ഗ്രാമനാമത്തിൻ്റെ അന്വേഷണമാണ് ആദ്യം ചെയ്തത്. ഒപ്പംതന്നെ പറമ്പു തിരിച്ചുള്ള ആവാസ സമൂഹങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഒരു മാതൃകാ ചോദ്യാവലി തെയ്യാറാക്കി ഗ്രാമത്തിലെയും സമീപദേശങ്ങളിലെയും കളരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, വ്യക്തികൾ എന്നിവയുടെ വിവരശേഖരണം നടത്തി.<ref> ചരിത്രപരമായ പ്രാധാന്യമുള്ള സംഭവങ്ങളുടെ വ്യക്തിപരമായ അനുഭവപരിചയമുള്ള ഒരു ആഖ്യാതാവിനും നല്ല വിവരമുള്ള ഒരു അഭിമുഖക്കാരനും തമ്മിലുള്ള റെക്കോർഡ് ചെയ്ത അഭിമുഖങ്ങളിലൂടെ ചരിത്രപരമായ ഗവേഷണം നടത്തുന്ന ഒരു രീതിയാണ് വാക്കാലുള്ള ചരിത്രം. - https://guides.library.ucsc.edu/oralhist#:~:text=Oral%20history%20is%20a%20method,adding%20to%20the%20historical%20record. </ref> ഇവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു ഡാറ്റാബേസ് തെയ്യാറാക്കി. <ref> Databases for History and Culture Research: See: https://library.si.edu/research/databases-history-culture-research </ref> ഒരു ഗ്രാമം എന്നത് സാധാരണയായി ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കാണപ്പെടുന്ന ഒരു ചെറിയ വാസസ്ഥലമാണ്. രണ്ടായിരം ഏക്കറിലധികം വരുന്ന മാരായമംഗലം ദേശം വിവിധ ജനവിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്. </p>
 
<p> പറമ്പുതിരിച്ചുള്ള അന്വേഷണങ്ങൾ പല വിവരങ്ങൾക്കും വഴിവെച്ചു. ഉദാഹരണത്തിന് അഞ്ചാംപുലി എന്ന് പേരുള്ള ഒരു കളരിയുടെ അന്വേഷണമായിരുന്നു. ഇത് അഞ്ചു പുലികളെ കൊന്ന ഒരു പൂർവ്വികന്റെ ഐതിഹ്യത്തോട് ബന്ധപ്പെടുത്തിയ ഒരു വിശ്വാസമായിരുന്നു. എന്നാൽ അഞ്ചാമ്പിരി എന്നത്, ഏറാമ്പിരി കോവിലകംപോലെ, നെടുങ്ങനാട്ടിലെ അഞ്ചാമത്തെ സ്ഥാനിയുടെതാവാമെന്ന് കണ്ടെത്തുകയുണ്ടായി. വെങ്ങുന്നാട് ക്ഷേത്രസമീപത്തെ കോവിലകം പറമ്പും അവിടത്തെ അനേകം കുഴബിംബങ്ങളും പഠനവിധേയമാക്കി. മാരായമംഗലം ഹൈസ്ക്കൂൾ പറമ്പിലെ നന്നങ്ങാടികൾ ബ്രിട്ടീഷ് രേഖകളിൽ പരാമൃഷ്ടമാണ്. അവ മുഴുവൻ രേഖപ്പെടുത്തപ്പെട്ടു. ഈ കുഴകൾ മഹാശിലാ കാലത്തു നിർമ്മിതമായ ആയുധങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടതായിരിക്കാമെന്നും കണ്ടെത്തി. <ref> Krishna Iyer, L. A. 1967. Kerala megaliths and their builders. Madras: Univ. </ref> </p>
"https://ml.wikipedia.org/wiki/മാരായമംഗലം_ദേശമാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്