"മാരായമംഗലം ദേശമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
<p> ഗ്രാമനാമത്തിൻ്റെ അന്വേഷണമാണ് ആദ്യം ചെയ്തത്. ഒപ്പംതന്നെ പറമ്പു തിരിച്ചുള്ള ആവാസ സമൂഹങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഒരു മാതൃകാ ചോദ്യാവലി തെയ്യാറാക്കി ഗ്രാമത്തിലെയും സമീപദേശങ്ങളിലെയും കളരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, വ്യക്തികൾ എന്നിവയുടെ വിവരശേഖരണം നടത്തി. ഇവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു ഡാറ്റാബേസ് തെയ്യാറാക്കി. </p>
 
<p> പറമ്പുതിരിച്ചുള്ള അന്വേഷണങ്ങൾ പല വിവരങ്ങൾക്കും വഴിവെച്ചു. ഉദാഹരണത്തിന് അഞ്ചാംപുലി എന്ന് പേരുള്ള ഒരു കളരിയുടെ അന്വേഷണമായിരുന്നു. ഇത് അഞ്ചു പുലികളെ കൊന്ന ഒരു പൂർവ്വികന്റെ ഐതിഹ്യത്തോട് ബന്ധപ്പെടുത്തിയ ഒരു വിശ്വാസമായിരുന്നു. എന്നാൽ അഞ്ചാമ്പിരി എന്നത്, ഏറാമ്പിരി കോവിലകംപോലെ, നെടുങ്ങനാട്ടിലെ അഞ്ചാമത്തെ സ്ഥാനിയുടെതാവാമെന്ന് കണ്ടെത്തുകയുണ്ടായി. വെങ്ങുന്നാട് ക്ഷേത്രസമീപത്തെ കോവിലകം പറമ്പും അവിടത്തെ അനേകം കുഴബിംബങ്ങളും പഠനവിധേയമാക്കി. മാരായമംഗലം ഹൈസ്ക്കൂൾ പറമ്പിലെ നന്നങ്ങാടികൾ ബ്രിട്ടീഷ് രേഖകളിൽ പരാമൃഷ്ടമാണ്. അവ മുഴുവൻ രേഖപ്പെടുത്തപ്പെട്ടു. ഈ കുഴകൾ മഹാശിലാ കാലത്തു നിർമ്മിതമായ ആയുധങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടതായിരിക്കാമെന്നും കണ്ടെത്തി. <ref> Krishna Iyer, L. A. 1967. Kerala megaliths and their builders. Madras: Univ. </ref> </p>
 
<p> മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാന്റെ '''കുലുക്കമില്ലാവൂര് ഗൃഹം''' എന്ന കൃതി ഒരു നൂറ്റാണ്ടു മുമ്പുള്ള ദേശചരിത്രമാണ്. <ref> മാരായമംഗലം ദേശമാതൃക, 2006, pp. 86 - 97 </ref> ''
<br>മുന്നംമുറയ്ക്കു പെരുമാക്കൾ ഭരിച്ചകാല-
<br>ത്തിന്നും പഴേദശയിലീമലയാളനാട്ടിൽ
"https://ml.wikipedia.org/wiki/മാരായമംഗലം_ദേശമാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്