"മാരായമംഗലം ദേശമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
[[പുരാലിഖിത വിജ്ഞാനീയം]], [[സ്ഥലനാമപഠനം|'''സ്ഥലനാമ പഠനം''']], [[ഫലകം:മലയാള സാഹിത്യം|സാഹിത്യം]], [[വാമൊഴി|വാങ്‌മൊഴി പാരമ്പര്യം]], തുടങ്ങി ദേശചരിത്രാന്വേഷണത്തിൻ്റെ സമസ്ത മേഖലകളെയും ഉൾകൊള്ളുന്ന [[കേരളം|കേരള]]ത്തിലെ ആദ്യ ശാസ്ത്രീയമായ ദേശപഠന കൈപ്പുസ്തകമാണ് '''മാരായമംഗലം ദേശമാതൃക'''.<ref>മാരായമംഗലം ദേശമാതൃക, എസ്. രാജേന്ദു (എഡി.), മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി, 2006 </ref> ഇത് മലനാട്ടിലെ ഒരു ദേശത്തെക്കുറിച്ചുള്ള വിസ്തൃതമായ [https://en.wikipedia.org/wiki/Chorography '''ദേശവർണ്ണന'''] ആകുന്നു. <ref> CHOROGRAPHY. (From the Gr. χώρα, a tract of country, and γράφειν, to write), a description or delineation on a map of a district or tract of country; it is to be distinguished from “geography” and “topography,” which treat of the earth as a whole and of particular places respectively. The word is common in old geographical treatises, but is now superseded by the wider use of “topography.” - https://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Chorography </ref>

==പഠനക്രമം==
==പഠനം==

പ്രാചീന [[നെടുങ്ങനാട്|നെടുങ്ങനാട്ടി]]ലെ [[കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്|കുലുക്കല്ലൂർ]] ഗൃഹത്തിലെ <ref> കുലുക്കമില്ലാവൂർ ഗൃഹം, കുഞ്ഞുക്കുട്ടൻ തമ്പുരാൻ </ref> ഒരു ദേശമാണ് മാരായമംഗലം (10.52.42 North, 76.15.24 East). അത് [[തൂതപ്പുഴ]]യുടെ തീരത്തു സ്ഥിതിചെയ്യുന്നു. കുരുക്കളയൂർ മന്നാട്ട് എന്ന് തിരുവല്ലാ ചെപ്പേടുകളിൽ രേഖപ്പെടുത്തിക്കാണാം.<ref> ട്രാവൻകൂർ ആർക്കിയോളോജിക്കൽ സീരീസ് II, ടി.എ. ഗോപിനാഥ റാവു, തിരുവനന്തപുരം, 1989 </ref> 2004-ൽ മാരായമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സംഘാടനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും ഒരു സംഘം രൂപീകരിച്ച് അതിനു മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി എന്നു നാമകരണം ചെയ്യുകയുണ്ടായി. കെ. ഗോവിന്ദൻ, സി.ബാബു, ദേവകുമാർ എന്നീ അധ്യാപകർ ദേശചരിത്രാന്വേഷണത്തിനു നേതൃത്വം കൊടുത്തു. കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച വസ്തുതകൾ എസ്. രാജേന്ദു ശാസ്ത്രീയമായ വിശകലനം ചെയ്തെടുത്തു. അത് 2006-ൽ '''മാരായമംഗലം ദേശമാതൃക''' എന്ന പേരിൽ ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു.

വരി 25:

പറമ്പുതിരിച്ചുള്ള അന്വേഷണങ്ങൾ പല വിവരങ്ങൾക്കും വഴിവെച്ചു. ഉദാഹരണത്തിന് അഞ്ചാംപുലി എന്ന് പേരുള്ള ഒരു കളരിയുടെ അന്വേഷണമായിരുന്നു. ഇത് അഞ്ചു പുലികളെ കൊന്ന ഒരു പൂർവ്വികന്റെ ഐതിഹ്യത്തോട് ബന്ധപ്പെടുത്തിയ ഒരു വിശ്വാസമായിരുന്നു. എന്നാൽ അഞ്ചാമ്പിരി എന്നത്, ഏറാമ്പിരി കോവിലകംപോലെ, നെടുങ്ങനാട്ടിലെ അഞ്ചാമത്തെ സ്ഥാനിയുടെതാവാമെന്ന് കണ്ടെത്തുകയുണ്ടായി. വെങ്ങുന്നാട് ക്ഷേത്രസമീപത്തെ കോവിലകം പറമ്പും അവിടത്തെ അനേകം കുഴബിംബങ്ങളും പഠനവിധേയമാക്കി. മാരായമംഗലം ഹൈസ്ക്കൂൾ പറമ്പിലെ നന്നങ്ങാടികൾ ബ്രിട്ടീഷ് രേഖകളിൽ പരാമൃഷ്ടമാണ്. അവ മുഴുവൻ രേഖപ്പെടുത്തപ്പെട്ടു. ഈ കുഴകൾ മഹാശിലാ കാലത്തു നിർമ്മിതമായ ആയുധങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടതായിരിക്കാമെന്നും കണ്ടെത്തി.

മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാന്റെ '''കുലുക്കമില്ലാവൂര് ഗൃഹം''' എന്ന കൃതി ഒരു നൂറ്റാണ്ടു മുമ്പുള്ള ദേശചരിത്രമാണ്. ''

മുന്നംമുറയ്ക്കു പെരുമാക്കൾ ഭരിച്ചകാല-

ത്തിന്നും പഴേദശയിലീമലയാളനാട്ടിൽ

ചിന്നുന്ന സത്യ നിലകൊട്ടിവരുന്നതായി-

ട്ടിന്നും ചിലർക്കറിവെഴും കഥയൊന്നുചൊല്ലാം''

നെടുങ്ങനാടൻ ഗ്രാമവ്യവസ്ഥ - ഒരു മാരായമംഗലം ദേശമാതൃക എന്ന പഠനത്തിൻ്റെ ഉള്ളടക്കം ഇപ്രകാരമാകുന്നു:

തട്ടകവും കാവുകളും - ഗ്രാമസംസ്കൃതിയുടെ രൂപീകരണം

നെടുങ്ങനാട്ടു പടനായരും തട്ടകവും

സൂര്യചന്ദ്രന്മാരും പട്ടിപ്പറമ്പും

മാരായമംഗലത്തെ അംശക്കച്ചേരി

മുളയങ്കാവും സമീപ കാവുകളും
"https://ml.wikipedia.org/wiki/മാരായമംഗലം_ദേശമാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്