"മാരായമംഗലം ദേശമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==പഠനം==
<p> പ്രാചീന [[നെടുങ്ങനാട്|നെടുങ്ങനാട്ടി]]ലെ [[കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്|കുലുക്കല്ലൂർ]] ഗൃഹത്തിലെ <ref> കുലുക്കമില്ലാവൂർ ഗൃഹം, കുഞ്ഞുക്കുട്ടൻ തമ്പുരാൻ </ref> ഒരു ദേശമാണ് മാരായമംഗലം. അത് [[തൂതപ്പുഴ]]യുടെ തീരത്തു സ്ഥിതിചെയ്യുന്നു. കുരുക്കളയൂർ മന്നാട്ട് എന്ന് തിരുവല്ലാ ചെപ്പേടുകളിൽ രേഖപ്പെടുത്തിക്കാണാം.<ref> ട്രാവൻകൂർ ആർക്കിയോളോജിക്കൽ സീരീസ് II, ടി.എ. ഗോപിനാഥ റാവു, തിരുവനന്തപുരം, 1989 </ref> 2004-ൽ മാരായമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സംഘാടനത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും ഒരു സംഘം രൂപീകരിച്ച് അതിനു മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി എന്നു നാമകരണം ചെയ്യുകയുണ്ടായി. കെ. ഗോവിന്ദൻ, സി.ബാബു, ദേവകുമാർ എന്നീ അധ്യാപകർ ദേശചരിത്രാന്വേഷണത്തിനു നേതൃത്വം കൊടുത്തു. കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച വസ്തുതകൾ എസ്. രാജേന്ദു ശാസ്ത്രീയമായ വിശകലനം ചെയ്തെടുത്തു. അത് 2006-ൽ '''മാരായമംഗലം ദേശമാതൃക''' എന്ന പേരിൽ ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. </p>
 
<p> ഗ്രാമനാമത്തിൻ്റെ അന്വേഷണമാണ് ആദ്യം ചെയ്തത്. ഒപ്പംതന്നെ പറമ്പു തിരിച്ചുള്ള ആവാസ സമൂഹങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഒരു മാതൃകാ ചോദ്യാവലി തെയ്യാറാക്കി ഗ്രാമത്തിലെയും സമീപദേശങ്ങളിലെയും കളരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, വ്യക്തികൾ എന്നിവയുടെ വിവരശേഖരണം നടത്തി. ഇവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു ഡാറ്റാബേസ് തെയ്യാറാക്കി. </p>
"https://ml.wikipedia.org/wiki/മാരായമംഗലം_ദേശമാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്