"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
=== വിശ്വാസം ===
ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയായാണ് അറിയപ്പെടുന്നത്. ശ്മശാനത്തിലും രണഭൂമിയിലും വസിക്കുന്ന ദേവിക്ക് ഭഗവതി യുദ്ധ ദൈവം കൂടിയാണ്. ഭദ്രകാളിക്ക് കറുത്ത നിറമാണ്. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് വിശ്വാസം. ദേവീഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം
ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിക്കും കാളിയിൽ നിന്നും അഭേദം കൽപ്പിക്കുന്നു. മഹിഷജിത്ത്, ദാരികജിത്ത്, രുരുജിത്ത് തുടങ്ങിയ ഭാവങ്ങളിലും ഭഗവതി പൂജിക്കപ്പെടുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3753019" എന്ന താളിൽനിന്ന് ശേഖരിച്ചത്