"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 12:
| party = ഇന്ത്യൻ നാഷണൽ ആർമി
|}}
[[ഇന്ത്യൻ നാഷണൽ ആർമി]]യുടെ ഭാഗമായി [[മ്യാൻമാർ|ബർമ്മ]], [[ജപ്പാൻ]], [[ചൈന]] എന്നിവിടങ്ങളിൽ [[സുഭാസ് ചന്ദ്ര ബോസ്]], [[ക്യാപ്റ്റൻ ലക്ഷ്മി]] എന്നിവർക്കൊപ്പം പ്രവർത്തിച്ച [[മലബാർ|മലബാറു]]കാരനായ ഐ.എൻ.എ. ഭടനായിരുന്നു സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ.<ref name="rajendu"> സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ, സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഒരേട്, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, ചെറുപ്പുള്ളശ്ശേരി, 02 മാർച്ച്, 2019 </ref> അദ്ദേഹത്തിൻ്റെ മാതൃകാ ജീവിതത്തെ പുരസ്കരിച്ച് ചെർപ്പുളശ്ശേരി ഹൈസ്ക്കൂളിൽ <ref> https://www.onmanorama.com/news/kerala/2019/01/02/here-art-wall-depicts-cherupulassery-legacy.html </ref> രൂപം ആലേഖനം ചെയ്തിട്ടുണ്ട്.<ref>https://www.thehindu.com/news/national/kerala/wall-of-peace-catches-connoisseurs-eye/article27172233.ece </ref>
 
==ജീവിത പശ്ചാത്തലം ==
വരി 19:
നാട്ടിലെത്തിയ ശേഷം [[പാലക്കാട്|പാലക്കാട്ട്]] അമ്പാട്ട് ശങ്കുണ്ണി മേനോൻ എന്ന അപ്പോത്തിക്കരിയുടെ കീഴിൽ ജോലിക്കു ചേർന്നു. അദ്ദേഹത്തിൻറെ വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. ഒഴിവു സമയങ്ങളിൽ അവ വായിക്കാൻ അവസരം കിട്ടിയത് തൻറെ ജീവിതത്തെ പിൽക്കാലത്ത് വളരെ സ്വാധീനിച്ചുവെന്ന് നായർ പറഞ്ഞിട്ടുണ്ട്. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര]]ത്തെക്കുറിച്ച് കുട്ടികൃഷ്ണൻ നായർ അറിയുന്നത് ഈ പുസ്തകങ്ങളിലൂടെയാണ്. അതിൽ പങ്കെടുക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായിത്തീർന്നു.
 
ശങ്കുണ്ണി മേനോൻ ഒരു ദിവസം രാവിലെ ഡോക്ടർ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെള്ളക്കാരൻ താൻ വളർത്തുന്ന നായയുമായി കയറിവന്ന് അതിനു സുഖമില്ലെന്നും ഡോക്ടർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. താൻ മൃഗങ്ങളെ ചികിസ്തിക്കാറില്ലെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും അത് സായിപ്പിന് രസിച്ചില്ല. ദേഷ്യപ്പെട്ട സായിപ്പിനെ അടക്കുവാനായി രോഗികളെ മുഴുവൻ പരിശോധിച്ച ശേഷം നായയെ നോക്കാമെന്നു അദ്ദേഹം സമ്മതിച്ചു. ഈ മറുപടി സായിപ്പിനെ ക്രുദ്ധനാക്കി. ഇന്ത്യൻ രോഗികളെക്കാൾ വിലപ്പെട്ടതാണ് തൻ്റെ നായുടെ ജീവനെന്ന് അയാൾ അലറി. ഇത് വലിയ ലഹളക്കു വഴിവെച്ചു.<ref> സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ, സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഒരേട്, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, ചെറുപ്പുള്ളശ്ശേരി, 02 മാർച്ച്, 2019 <name="rajendu"/ref> വെള്ളക്കാരന്റെ ശക്തമായ ആവശ്യത്തിനും അധികാരത്തിനും മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ ഡോക്ടർക്ക് നായയെ ചികിത്സിക്കേണ്ടി വന്നു. ഇത് യുവാവായ കുട്ടികൃഷ്ണനിൽ വലിയ ചിന്താ മാറ്റത്തിനു കാരണമായിത്തീർന്നു. ദേശീയപ്രസ്ഥാനത്തിലേക്ക് വായനയുടെ ലോകത്തിലൂടെ എത്തപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം രാജ്യസ്നേഹത്താൽ സമരമുഖത്തേക്കു പ്രവേശിക്കാൻ തയ്യാറായി.
 
==ഘോഷും പ്രവർത്തനങ്ങളും==