"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
അക്കാലത്തു ബോസ് [[ജർമ്മനി]]യിലായിരുന്നു. അവിടെനിന്നു വന്ന അദ്ദേഹം വസ്തുതകൾ മനസ്സിലാക്കി [[ജപ്പാൻ|ജപ്പാ]]നിൽ ചെന്ന് രാജാവുമായി പുതിയ കരാറുകളുണ്ടാക്കി. ബ്രിട്ടീഷുകാരെ തുരത്താൻ ഒരു പട്ടാളം തന്നെ വേണമെന്നായിരുന്നു ബോസിന്റെ സ്വപ്നം. അതിലേക്കായി ഭാരതീയരുടെ ധനവും ജീവനും ബലിയർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
 
ആകെ ജീവിത സമ്പാദ്യമായിരുന്ന അൻപതിനായിരം രൂപാ കുട്ടിക്കൃഷ്ണൻ നായർ [[സുഭാസ് ചന്ദ്ര ബോസ്|നേതാജി]]യെ കണ്ട് ഏല്പിച്ചു. '''നിങ്ങളെനിക്ക് ചോര തരുവിൻ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം''' എന്ന മുദ്രാവാക്യമായിരുന്നു പ്രധാന ആകർഷണം. കൂടുതൽ പ്രവർത്തന ഫണ്ട് കിട്ടിയതോടെ ആർമിയുടെ പ്രവർത്തനം സജീവമായി. പൊന്നുസ്വാമി എന്നൊരു വ്യക്തിയായിരുന്നു പുരുഷ വിഭാഗത്തിന്റെ തലവൻ. ക്യാപ്ടൻ ലക്ഷ്മി സ്ത്രീ വിഭാഗത്തിൻ്റെയും. ആർമിയിൽ ലെഫ്റ്റനന്റ് ആയ നെല്ലിക്കൽ അച്യുതന്റെ കീഴിലായിരുന്നു കുട്ടിക്കൃഷ്ണൻ നായരുടെ പ്രവർത്തനം. [[മ്യാൻമാർ|ബർമ്മ]], [[ജപ്പാൻ]], [[ചൈന]] എന്നിവിടങ്ങളിലെ പോരാട്ടങ്ങളിൽ കുട്ടിക്കൃഷ്ണൻ നായർ സജീവമായി പങ്കെടുത്തു.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക യുദ്ധ]]ത്തിൽ [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടൻ]] വരിച്ച വിജയം [[ഇന്ത്യൻ നാഷണൽ ആർമി]]യുടെ ഉന്മൂലനത്തിൽ കൊണ്ടെത്തിച്ചു. പോരാളികളെ അറസ്റുചെയ്തു ജയിലിലടച്ചു. പലരും കാടുകളിൽ ഒളിച്ചിരുന്ന് പോരാട്ടങ്ങൾ നടത്തി. കുട്ടിക്കൃഷ്ണൻ നായർ വെള്ളവും ഭാഷണവുമില്ലാതെ കാടുകളിൽ അകപ്പെട്ടു. പല ദിവസങ്ങൾ പട്ടിണി കിടന്നതിനാൽ അന്നു പിടിപെട്ട വയറുവേദന ജീവിതാവസാനം വരെ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനം ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് [[ഇന്ത്യ]]യിൽ കൊണ്ടുവന്ന് [[തിഹാർ ജയിൽ|തീഹാർ ജയി]]ലിൽ അടച്ചു. പിന്നീട് ജാമ്യം കൊടുത്തപ്പോൾ ഇരുപത്തിനാല് പോലീസുകാരുടെ അകമ്പടിയോടെ [[ചെർപ്പുളശ്ശേരി നഗരസഭ|ചെർപ്പുള്ളശ്ശേരി]]യിലെ വീട്ടിൽ കൊണ്ടുവന്നു. 1970 മുതൽ അദ്ദേഹത്തിനു [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ.എ.]] ഭടനുള്ള പെൻഷൻ ലഭിച്ചിരുന്നു. അമ്മാമന്റെ മകളായ ചൂരുവീട്ടിൽ മാധവിക്കുട്ടി അമ്മയെയാണ് വിവാഹം കഴിച്ചത്. അതിൽ ഒരു മകളുണ്ടായി.