"അനന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Anantavishnu.jpg|thumb|270px|അനന്ത ശയനം]]
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍ പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠന്‍സര്‍പ്പശ്രേഷ്ഠനാണ് അനന്തന്‍. നവനാഗങ്ങളില്‍ അത്യുത്തമനായ അനന്തന്‍ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്. [[വാസുകി]], [[തക്ഷകന്‍]], [[കാര്‍ക്കോടകന്‍]] തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍ അനന്തനുണ്ടായിരുന്നു.
 
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോള്‍ അനന്തന്‍ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തില്‍നിന്നൊഴിഞ്ഞ് അനന്തന്‍ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളില്‍പോയി തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പാതാളത്തില്‍ ചെന്ന് ലോകങ്ങളെ ശിരസ്സിന്‍മേല്‍ താങ്ങിനിര്‍ത്താന്‍ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തന്‍ ഭൂമിയെ ഒരു തലയില്‍നിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികള്‍ ഒരു കാലത്ത് കരുതിയിരുന്നു.
"https://ml.wikipedia.org/wiki/അനന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്