"കേദാർനാഥ് ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
==ഐതിഹ്യം==
പണ്ട് ,മോക്ഷപ്രാപ്തിക്കായി പാണ്ഡവർ പരമശിവനെ തേടി കൈലാസത്തിൽ എത്തി. എന്നാൽ അദ്ദേഹം അവിടെനിന്നും പാണ്ഡവർക്ക് ദർശന അനുവാദം നൽകാതെ പോവുകയും ചെയ്തു. ഭഗവാനെ അന്വേഷിച്ചു യാത്ര തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഗോക്കളുടെ കൂട്ടത്തെ കാണുകയും ഭഗവാൻ അതിൽ കാളയായി മറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഉടൻ ഭീമസേനൻ ഭീമാകാരനായി ഗോക്കൂട്ടത്തിനു മുകളിൽ നിലകൊള്ളുകയും ചെയ്തു. ആ സമയം ശിവ ഭഗവാൻ കാളയുടെ രൂപത്തോടെ ഭൂമിക്കടിയിലേക്ക് മറയാൻ ശ്രമിക്കുന്നു. ഇത് മനസിലാക്കിയ ഭീമസേനൻ കാളയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയും അതിന്റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തുകയും ചെയ്യുന്നു.മൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.
 
==2013-ലെ പ്രളയം==
ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.
 
"https://ml.wikipedia.org/wiki/കേദാർനാഥ്_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്