"ദേവദാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഏഴുതരം ദേവദാസികളെപ്പറ്റി സംസ്കൃത കൃതികളില്‍ പരാമര്‍ശമുണ്ട്.
 
# ദത്ത - ദേവനു സ്വയം സമര്‍പ്പിച്ചവള്‍
# വിക്രീത - ദേവനു വില്ക്കപ്പെട്ടവള്‍
# ഭൃത്യ - ദേവനെ പരിചരിക്കുന്നവള്‍
# ഭക്ത - ഭക്തികൊണ്ട് കൈങ്കര്യം സ്വീകരിക്കുന്നവള്‍ അഥവാ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവള്‍
# ഹൃത - പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമര്‍പ്പിക്കപ്പെട്ടവള്‍
# അലങ്കാര - രാജാവോ നാടുവാഴിയോ ദേവനു സമര്‍പ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവള്‍. ഇവര്‍ ക്ഷേത്രത്തിന് അലങ്കാരമാണെന്ന് കരുതപ്പെട്ടിരുന്നു.
# ഗോപിക അഥവാ രുദ്രഗണിക - പ്രതിഫലംപറ്റി ക്ഷേത്രത്തില്‍ ആടുകയും പാടുകയും ചെയ്യുന്നവള്‍.
 
 
ദേവദാസികള്‍, ദാസികള്‍, ദേവരടിയാര്‍, തേവിടിച്ചികള്‍, കൂത്തച്ചികള്‍, കൂടിക്കാരികള്‍ എന്നിങ്ങനെ പല പേരുകളില്‍ ഇവര്‍ അറിയപ്പെട്ടിരുന്നു. 'കൂത്തച്ചി', 'തേവിടിച്ചി' എന്നീ വാക്കുകള്‍ ഇന്ന് ആക്ഷേപ പദങ്ങളായിട്ടുണ്ടെങ്കിലും, ദേവദാസി സമ്പ്രദായം നിലനിന്ന കാലഘട്ടത്തില്‍ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നത്.
 
{{അപൂര്‍ണ്ണം|Devadasi}}
"https://ml.wikipedia.org/wiki/ദേവദാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്