"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
ആമുഖം
വരി 108:
 
വംശഹത്യകൾ, കൂട്ടക്കൊലകൾ, വൻതോതിലുള്ള നിർബന്ധിത തൊഴിൽ എന്നിവ നാസി ഭരണകൂടത്തിന്റെ മുഖമുദ്രകളായിരുന്നു. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ള ലക്ഷക്കണക്കിന് ജർമ്മൻ പൗരന്മാർ ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും കൊല്ലപ്പെട്ടു. അധിനിവേശ പ്രദേശങ്ങൾക്കുള്ളിൽ അർദ്ധസൈനികവിഭാഗങ്ങൾ ജർമ്മൻ സായുധസേനയെ അനുഗമിക്കുകയും ദശലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റ് ഹോളോകോസ്റ്റ് ഇരകളെയും വംശഹത്യ ചെയ്തു. 1941-നുശേഷം നാസി തടങ്കൽപ്പാളയങ്ങളിലും ഉന്മൂലന ക്യാമ്പുകളിലും ദശലക്ഷക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഹോളോകോസ്റ്റ് എന്നാണ് ഈ വംശഹത്യ അറിയപ്പെടുന്നത്.
 
1941-ൽ സോവിയറ്റ് യൂണിയനിലേക്കുള്ള ജർമ്മനിയുടെ [[ഓപ്പറേഷൻ ബാർബറോസ|കടന്നുകയറ്റം]] തുടക്കത്തിൽ വിജയകരമായിരുന്നെങ്കിലും സോവിയറ്റ് പുനരുജ്ജീവനത്തിനും അമേരിക്കയുടെ യുദ്ധത്തിലേക്കുള്ള പ്രവേശനത്തിനും ശേഷം 1943-ഓടു കൂടി ജർമ്മൻ സൈന്യത്തിനു കിഴക്കൻ മുന്നണിയിൽ മുൻകൈ നഷ്ടപ്പെട്ടു. 1944 അവസാനത്തോടെ ജർമ്മൻ സൈന്യം അവരുടെ 1939 അതിർത്തിയിലേക്ക് പിന്തള്ളപ്പെട്ടു.
 
=== ചരിത്രം 1914-18 ===
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്