"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
സംഘകാല പാണ്ഡ്യരുടെ ഭരണകാലം കൃത്യമായി കണ്ടെത്തുക ദുഷ്കരമാണ്. സംഘകാല സാഹിത്യത്തിന്റെ കാലം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. പൊതുവെ സംഘകാലത്തിനു ശേഷം രചിച്ചു എന്ന് വിശ്വസിക്കുന്ന [[ചിലപ്പതികാരം]], [[Manimekalai|മണിമേഖല]] എന്നീ കൃതികളൊഴിച്ചാല്‍, സംഘ കൃതികള്‍ ലഭിച്ചിട്ടുള്ളത് ക്രമമായ കാവ്യസമാഹാരങ്ങളായി (anthology) ആണ്. ഓരോ കാവ്യത്തോടും കൂടെ കാവ്യത്തിന്റെ വിഷയത്തെപ്പറ്റിയും രചയിതാവിനെപ്പറ്റിയും ഒരു അനുബന്ധ കുറിപ്പും (colophon) ചേര്‍ത്തിട്ടുണ്ട്. കാവ്യത്തിനു പ്രചോദനമായി ഉണ്ടായ സംഭവം, ഏതു രാജാവിനെ / നാടുവാഴിയെ ആണ് ഈ കാവ്യം പ്രതിപാദിക്കുന്നത്, എന്നിവയും ചേര്‍ത്തിട്ടുണ്ട്.
പ്രധാനമായും കാവ്യങ്ങളോടു ചേര്‍ന്ന ഈ കുറിപ്പുകളില്‍ നിന്നും, വിരളമായി മാത്രം കാവ്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ രാജാക്കന്മാരെക്കുറിച്ചും നാടുവാഴികളെക്കുറിച്ചും അവര്‍ പ്രോല്‍സാഹിപ്പിച്ച കവി / കവയത്രികളെക്കുറിച്ചും അറിയുന്നത്. ഈ പേരുകളെ കാലക്രമത്തില്‍ ചിട്ടപ്പെടുത്തുക, വിവിധ തലമുറകളഅയും സമകാലികരായും തിരിക്കുക, എന്നിവ ദുഷ്കരമാണ്. ഇതിനു പുറമേ, പല ചരിത്രകാരന്മാരും ഈ കുറിപ്പുകളെയും അവയ്ക്ക് പില്‍ക്കാലത്തുവന്ന കൂട്ടിച്ചേര്‍ക്കലുകളെയും വിശ്വാസയോഗ്യമല്ലാത്ത ചരിത്രരേഖകളായി തള്ളിക്കളഞ്ഞിട്ടുണ്ട്.
 
===ലിഖിതങ്ങള്‍===
 
ഏതെങ്കിലും ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് [[നെടുഞ്ചെഴിയന്‍]]. ക്രി.മു. രണ്ടു മുതല്‍ ഒന്നാം നൂറ്റാണ്ടുവരെ പഴക്കം നിര്‍ണയിക്കുന്ന ''മീനാക്ഷിപുരം'' രേഖയില്‍, ഒരു [[ജൈനമതം|ജൈന]] സന്യാസിക്ക് പാറയില്‍ വെട്ടിയ മെത്ത സമ്മാനിക്കുന്നതായി പരാമര്‍ശിക്കുന്നു. ഇതേ കാലഘട്ടത്തില്‍ നിന്നും പാണ്ഡ്യരാജ്യത്തിന്റെ ഓട്ടയുള്ള നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
 
==വൈദേശിക വിവരസ്രോതസ്സുകള്‍==
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്