"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23:
 
പില്‍ക്കാല പാണ്ഡ്യരുടെ (1150 - 1350) സുവര്‍ണ്ണകാലം മാരവ്മന്‍ സുന്ദര പാണ്ഡ്യന്റെയും [[Jatavarman Sundara Pandyan|ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്റെയും]] (ക്രി.വ. 1251) കീഴിലായിരുന്നു. ജാതവര്‍മന്‍ സുന്ദരപാണ്ഡ്യന്റെ കീഴില്‍ ഇവര്‍ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു, കലിങ്കം (ഒറീസ്സയില്‍) പിടിച്ചടക്കി, [[ശ്രീലങ്ക|ശ്രീ ലങ്കയെ]] ആക്രമിച്ച് കീഴടക്കി. ഇവര്‍ക്ക് [[Srivijaya|ശ്രീവിജയ]] തുടങ്ങിയ തെക്കുകിഴക്കന്‍ നാവിക സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യര്‍ നിരന്തരം [[പല്ലവര്‍]], [[ചോളര്‍]], [[ഹൊയ്സാലര്‍]] തുടങ്ങിയവരുമായി യുദ്ധം ചെയ്തു. ഒടുവില്‍ [[ദില്ലി സുല്‍ത്താനത്ത്|ദില്ലി സുല്‍ത്താനത്തിലെ]] മുസ്ലീം ആക്രമണകാരികളുമായും ഇവര്‍ യുദ്ധം ചെയ്തു. 18-ആം നൂറ്റാണ്ടില്‍ [[മധുര സുല്‍ത്താനത്ത്]] സ്ഥാപിതമായതോടെ പാണ്ഡ്യരാജ്യം അവസാനിച്ചു.
 
ക്രിസ്തുവിന് മുന്‍പ് പാണ്ഡ്യര്‍ കച്ചവടത്തിലും സാഹിത്യത്തിലും നിപുണരായിരുന്നു. ഇവര്‍ തെക്കേ ഇന്ത്യന്‍ കടപ്പുറത്തെ, ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയിലുള്ള [[മുത്ത്]] വാരുന്ന കടപ്പുറങ്ങള്‍ നിയന്ത്രിച്ചു, ഇവ പുരാതന ലോകത്ത് അറിയപ്പെട്ട ഏറ്റവും അമൂല്യമായ മുത്തുകള്‍ ഉത്പാദിപ്പിച്ചു. [[മധുര|മധുരയില്‍]] പ്രശസ്തമായ [[Sangam|സംഘങ്ങള്‍]] കൂടിയത് പാണ്ഡ്യരുടെ കീഴിലാണ്. ചില പാണ്ഡ്യരാജാക്കന്മാര്‍ കവികളുമായിരുന്നു.
 
==സംഘ സാഹിത്യം==
 
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200) ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്