"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
 
സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം [[കളഭ്രര്‍|കളഭ്രരുടെ]] ആക്രമണങ്ങളെത്തുടര്‍ന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടില്‍ [[Kadungon|കടുങ്കൊന്റെ]] കീഴില്‍ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവര്‍ കളഭ്രരെ തമിഴ് പ്രദേശങ്ങളില്‍ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.<ref name="Ancient Indian History and Civilization">Ancient Indian History and Civilization By Sailendra Nath Sen</ref>. 9-ആം നൂറ്റാണ്ടില്‍ [[ചോളര്‍|ചോളരുടെ]] ഉദയത്തോടെ ഇവര്‍ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവര്‍ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യര്‍ [[സിംഹളര്‍|സിംഹളരുമായും]] [[ചേരര്‍|ചേരരുമായും]] സഖ്യം ചേര്‍ന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടില്‍ ഇവര്‍ വീണ്ടും വൃദ്ധിപ്രാപിച്ചു.
 
പില്‍ക്കാല പാണ്ഡ്യരുടെ (1150 - 1350) സുവര്‍ണ്ണകാലം മാരവ്മന്‍ സുന്ദര പാണ്ഡ്യന്റെയും [[Jatavarman Sundara Pandyan|ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്റെയും]] (ക്രി.വ. 1251) കീഴിലായിരുന്നു. ജാതവര്‍മന്‍ സുന്ദരപാണ്ഡ്യന്റെ കീഴില്‍ ഇവര്‍ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു, കലിങ്കം (ഒറീസ്സയില്‍) പിടിച്ചടക്കി, [[ശ്രീലങ്ക|ശ്രീ ലങ്കയെ]] ആക്രമിച്ച് കീഴടക്കി. ഇവര്‍ക്ക് [[Srivijaya|ശ്രീവിജയ]] തുടങ്ങിയ തെക്കുകിഴക്കന്‍ നാവിക സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യര്‍ നിരന്തരം [[പല്ലവര്‍]], [[ചോളര്‍]], [[ഹൊയ്സാലര്‍]] തുടങ്ങിയവരുമായി യുദ്ധം ചെയ്തു. ഒടുവില്‍ [[ദില്ലി സുല്‍ത്താനത്ത്|ദില്ലി സുല്‍ത്താനത്തിലെ]] മുസ്ലീം ആക്രമണകാരികളുമായും ഇവര്‍ യുദ്ധം ചെയ്തു. 18-ആം നൂറ്റാണ്ടില്‍ [[മധുര സുല്‍ത്താനത്ത്]] സ്ഥാപിതമായതോടെ പാണ്ഡ്യരാജ്യം അവസാനിച്ചു.
 
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200) ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്