"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
|-
|}
 
ഒരു പുരാതന തമിഴ് രാജ്യമാണ് '''പാണ്ഡ്യ സാമ്രാജ്യം''' ([[തമിഴ്]]: பாண்டியர்). ചരിത്രാതീതകാലം മുതല്‍ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ [[തമിഴ്നാട്]] ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളില്‍ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം ([[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]] സാമ്രാജ്യങ്ങള്‍ ആണ് മറ്റു രണ്ടും). [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] തെക്കേ മുനമ്പില്‍ ഉള്ള ''കോര്‍ക്കൈ'' എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാര്‍ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവര്‍ തലസ്ഥാനം [[മധുര|മധുരയിലേക്ക്]] മാറ്റി.
 
ക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ല്‍ നിന്നാണ്. [[റോം|റോമിലെ]] [[Antioch|അന്ത്യോക്യയിലെ]] [[Emperor Augustus|അഗസ്റ്റസ് ചക്രവര്‍ത്തിക്ക്]] ‘’‘ദ്രമിരയിലെ പാണ്ട്യനെ’‘’ അറിയുമായിരുന്നു, [[തമിഴ്]] രാജ്യത്തില്‍ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തില്‍, പാണ്ട്യന്‍ എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യന്‍ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ ‘’പെരിപ്ലസ്‘’ ‘’പാണ്ട്യോണിസ് മെഡിറ്റെറേനിയ’‘ എന്ന് വിശേഷിപ്പിക്കുന്നു. ടോളമി ‘’മൊടുര റീജിയ പാണ്ട്യോണിസ്’‘ എന്ന് വിശേഷിപ്പിക്കുന്നു.<ref name="The cyclopædia of India and of Eastern and Southern Asia">The cyclopædia of India and of Eastern and Southern Asia By Edward Balfour</ref>.
 
സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം [[കളഭ്രര്‍|കളഭ്രരുടെ]] ആക്രമണങ്ങളെത്തുടര്‍ന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടില്‍ [[Kadungon|കടുങ്കൊന്റെ]] കീഴില്‍ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവര്‍ കളഭ്രരെ തമിഴ് പ്രദേശങ്ങളില്‍ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.<ref name="Ancient Indian History and Civilization">Ancient Indian History and Civilization By Sailendra Nath Sen</ref>. 9-ആം നൂറ്റാണ്ടില്‍ [[ചോളര്‍|ചോളരുടെ]] ഉദയത്തോടെ ഇവര്‍ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവര്‍ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യര്‍ [[സിംഹളര്‍|സിംഹളരുമായും]] [[ചേരര്‍|ചേരരുമായും]] സഖ്യം ചേര്‍ന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടില്‍ ഇവര്‍ വീണ്ടും വൃദ്ധിപ്രാപിച്ചു.
 
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200) ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്