80
തിരുത്തലുകൾ
==സംവാദം താള് ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍==
*
*ആള്‍ക്കാരെയോ അവരുടെ തിരുത്തലുകളേയോ
**വര്‍ഗ്ഗീയവാദിയെന്നോ, അരാജകവാദിയെന്നോ ഉള്ള വിളികളും അത് മോശപ്പെട്ട തിരുത്തലാണെന്ന് ഉള്ള വാദങ്ങളും ആളുകളെ മിക്കവാറും വ്രണപ്പെടുത്തിയേക്കാം. നിരൂപണങ്ങള്‍ വിനയത്തിലും സൃഷ്ടിപരതയിലും അധിഷ്ഠിതമാവട്ടെ.
*താങ്കള്‍ ഉദ്ദേശിക്കുന്ന ആശയം ഏറ്റവും വ്യക്തമാക്കുക, പ്രത്യേകിച്ചും മറുപടികളില്‍.
**മറുപടികളില്‍ താങ്കള്‍ എന്തിനാണ് മറുപടി നല്‍കുന്നതെന്ന് വ്യക്തമാക്കുക. ഉദ്ധരണികള്‍ സ്വീകാര്യമാണ് പക്ഷേ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ താങ്കള്‍ക്ക് അനുയോജ്യമായ വിധത്തില്‍ മാറ്റിമറിക്കാതിരിക്കുക. അത്തരം കൈകടത്തലുകള്‍ കുറിപ്പോടെ ചെയ്യുക “താങ്കളുടെ ആശയം എനിക്ക് മനസ്സിലായത് ഇങ്ങിനെയാണ്“ അഥവാ “താങ്കള്‍ പറയാനുദ്ദേശിച്ചത് ഇങ്ങിനെയാണ്” എന്നോ മറ്റോ. ഒരാളുടെ വാദങ്ങളെ കണ്ണുമടച്ച് എതിര്‍ക്കുന്നതിനു മുമ്പ് താങ്കള്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണോ എന്നു സംശയമുണ്ട് എന്ന് പറയുന്നത് കാര്യങ്ങളെ തീര്‍ച്ചയായും ലഘൂകരിക്കും.
**പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ എതിരാളിയുടെ മറുപടിയുടെ ഇടയില്‍(അല്ലങ്കില്‍ മറ്റു ചര്‍ച്ചകളുടെ ഇടയില്‍) ഇഴചേര്ത്തുകെട്ടുന്നത് മിക്കവാറും തെറ്റായ നടപടിയാവും. ചര്‍ച്ചയുടെ പോക്കിന്റെ ഗതി നശിക്കാണിട. പിന്മൊഴികളുടെ സ്വാഭാവികമായ പരിണാമം അത്തരം പ്രവര്‍ത്തി തെറ്റിക്കും. ഒരു പക്ഷേ താങ്കളിരുവര്ക്കും അത് മനസ്സിലായേക്കാമെങ്കിലും ബാക്കിയുള്ളവര്ക്കങ്ങിനെയാകണമെന്നില്ല.
==സന്തുലിതമായ കാഴ്ചപ്പാടിനായി പ്രവര്‍ത്തിക്കുമ്പോള്‍==
നാം സന്തുലിതമായ കാഴ്ചപ്പാടുള്ള ലേഖനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും “പ്രമാണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്...”, “...മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്...” എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ഇത്തരം വാക്യങ്ങള്‍ സ്വയം അസന്തുലിതയുടെ മുഖലക്ഷണങ്ങളാണ്. പ്രധാന ഉപയോക്താക്കളാരെങ്കിലും അവ തെറ്റെന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നു. എന്നാല്‍ മറ്റാരെങ്കിലും അത് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ തിരുത്തല്‍ യുദ്ധം ആരംഭിക്കുകയായി. മെച്ചപ്പെട്ട രീതി താഴെക്കൊടുക്കുന്നു.
|
തിരുത്തലുകൾ