"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==ചരിത്രം==
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ വന്നെങ്കിലും, [[ഗാന്ധിജി|ഗാന്ധിജി]] വിഭാവനം ചെയ്ത '''ഗ്രാമസ്വരാജ്''' എന്ന സങ്കല്പ്പത്തിലൂന്നിയ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ [[ഇന്ത്യന്‍ ഭരണഘടന|ഭരണഘടനയില്‍]] ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭരണഘടനയിലെ ''നിര്‍ദ്ദേശക തത്വങ്ങളില്‍'' പ്രാദേശിക സര്‍ക്കാരുകളായ ''വില്ലേജ് പഞ്ചായത്തുകള്‍''എന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപീകരിക്കുവാന്‍ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളില്‍ അതാതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. എന്നാല്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിന്‌ [[ഭരണഘടന]] ഭേദഗതിചെയ്യേണ്ടിവന്നു. 1992-ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ 73,74 ഭേദഗതികള്‍ വരുത്തി, ഗ്രാമങ്ങളില്‍ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളില്‍ നഗരപാലികാ സ്ഥാപനങ്ങളും രൂപീകരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉള്‍പ്പെടുത്തി. [[കേരളം|കേരളത്തില്‍]] ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപീകരിച്ചുകൊണ്ട് 1994-ലെ [[കേരളാ പഞ്ചായത്തീരാജ് നിയമം]] പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ 1995 ഒക്ടോബര്‍ 2ന്‌ നിലവില്‍ വരികയും ചെയ്തു.
 
==ഘടന==
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്