"പെൻ‌സിൽ‌വാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
No edit summary
വരി 58:
സംസ്ഥാനത്തിൻറെ പേരിനു കാരണക്കാരനായ [[സർ വില്ല്യം പെൻ|സർ വില്ല്യം പെന്നിൻറെ]] പുത്രനു് 1681 ൽ ലഭിച്ച രാജകീയ ഭൂമിയിൽനിന്നാണ് ഈ നഗരത്തിൻറെ തുടക്കം. ഡിലാവെയർ നദിയ്ക്കു സമാന്തരമായുള്ള പെൻസിൽവാനിയയുടെ ഭാഗവും ഇന്നത്തെ ഡിലാവെയർ സംസ്ഥാനത്തിന്റെ ഭാഗവും ഒന്നുചേർന്ന് ആദ്യകാലത്ത് ന്യൂ സ്വീഡൻ കോളനി സംഘടിപ്പിക്കപ്പെട്ടിരുന്നു. 1787 ഡിസംബർ 12-ന് അമേരിക്കൻ ഭരണഘടനയാൽ അംഗീകരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായിരുന്നു ഇത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ പ്രഖ്യാപനവും ഐക്യനാടുകളുടെ ഭരണഘടനയുടെ രൂപരേഖയും തയ്യാറാക്കിയ ഇൻഡിപ്പെൻഡൻസ് ഹാൾ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ [[ഫിലഡെൽഫിയ|ഫിലാഡൽഫിയയിൽ]] സ്ഥിതിചെയ്യുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, ഗെറ്റിസ്ബർഗ് യുദ്ധം നടന്നത് സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യ പ്രദേശത്തായിരുന്നു. 1777-78 കാലത്തെ കടുത്ത ശൈത്യകാലത്ത് ഫിലാഡെൽഫിയയ്ക്കു സമീപമുള്ള വാലി ഫോർഡ് ആയിരുന്നു ജനറൽ ജോർജ്ജ് വാഷിംങ്ടൺ മുഖ്യ കാര്യാലയം.
 
കോമൺവെൽത്തിൻറെ അതിരുകൾ തെക്കുകിഴക്കായി ഡെലേവയറും തെക്ക് [[മെരിലാൻ‌ഡ്|മേരിലാൻഡ്]], തെക്കു പടിഞ്ഞാറ് [[പടിഞ്ഞാറൻ വിർജീന്യ|വെസ്റ്റ് വെർജീനിയ]], പടിഞ്ഞാറ് [[ഒഹായോ|ഓഹിയോ]], വടക്കുപടിഞ്ഞാറ് [[ഈറി തടാകം]], കനേഡിയൻ മേഖലയായ [[ഒണ്ടാറിയോ|ഒന്റാറിയോ]], വടക്ക് [[ന്യൂയോർക്ക്|ന്യൂയോർക്ക്]], കിഴക്ക് [[ന്യൂ ജെഴ്സി|ന്യൂ ജർസി]] എന്നിവയാണ്. ഐക്യനാടുകളുടെ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ പെൻസിൽവാനിയ 33 ആമത്തെ സ്ഥാനവും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനവും, 50 അമേരിക്കൻ ഐക്യനാടുകളിൽ ജനസാന്ദ്രതയിൽ ഒമ്പതാം സ്ഥാനവുമാണ്. ഈ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ [[ഫിലഡെൽഫിയ|ഫിലാഡൽഫിയ]] (1,560,297), [[പിറ്റ്സ്ബർഗ്ഗ്|പിറ്റ്സ്ബർഗ്]] (305,801), [[അല്ലെൻടൌൺ]] (118,577), [[ഈറി]] (100,671), റീഡിംഗ് (89,893) എന്നിവയാണ്. സംസ്ഥാന തലസ്ഥാനവും ഇവിടുത്തെ ഒമ്പതാമത്തെ വലിയ നഗരവുമാണ് [[ഹാരിസ്ബർഗ്ഗ്, പെൻസിൽവാനിയ|ഹാരിസ്ബർഗ്ഗ്]]. ഈറി തടാകത്തിനും ഡിലാവെയർ അഴിമുഖത്തിനും സമാന്തരമായി പെൻസിൽവാനിയയ്ക്ക് ഏകദേശം 140 മൈൽ (225 കിലോമീറ്റർ) തീരപ്രദേശമുണ്ട്.<ref name="Coastalmanagement.noaa.gov">{{cite web|url=https://coast.noaa.gov/data/docs/states/shorelines.pdf|title=General Coastline and Shoreline Mileage of the United States|accessdate=December 31, 2016|publisher=NOAA Office of Coastal Management}}</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/പെൻ‌സിൽ‌വാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്