"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
ഭക്തർക്ക് ഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച സൗമ്യസുന്ദരമായ രാജസരൂപമാണ് സുമുഖീകാളി. മഹാലക്ഷ്മിക്ക് സമമാണ് ഈ ഭഗവതി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള സാത്വികയായ ഭഗവതിയാണ്. ബാലാരിഷ്ടതകൾ മാറുവാനാണ് ബലഭദ്രയെ ആരാധിക്കുന്നതെന്നു ഐതീഹ്യം. ദാരിക വധത്തിന് ശേഷം അങ്കക്കലിയടങ്ങാതെ കൈലാസത്തിലേക്ക് പുറപ്പെട്ട ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ഗണപതിയും നന്ദികേശനും രണ്ടു കൊച്ചു കുട്ടികളുടെ രൂപത്തിൽ വഴിയിൽ കിടന്നു. കുട്ടികളെ കണ്ട കാളി ശാന്ത ആകുകയും അവരെ എടുത്തു ലാളിക്കുകയും ചെയ്തു എന്നാണ് പുരാണകഥ. കൈലാസത്തിലെത്തിയ ഭദ്രകാളിയോട് മനുഷ്യരുടെ നന്മക്കായി ഭൂലോകത്തിൽ വസിക്കണമെന്ന് മഹാദേവൻ അപേക്ഷിച്ചു. എന്റെ നാമം ജപിക്കുന്നിടത്ത് എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കലിയുഗത്തിൽ മനുഷ്യരുടെ ആധിവ്യാധികൾ പരിഹരിക്കുമെന്നും ഭഗവതി അരുളിചെയ്തു ഭൂമിയിലേക്ക് പുറപ്പെട്ടു എന്നാണ് ഐതീഹ്യം.
 
കർണാടകയിൽ ചാമുണ്ടാദേവി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലയാള ഭഗവതി, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, അസാമിൽ കാമാഖ്യ, ഭൈരവി, രക്തേശ്വരി, രുധിരമാല, ചൊവ്വാ ഭഗവതി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി, കരിനീലി, നീലകേശി തുടങ്ങിയവ ഭദ്രാഭഗവതിയുടെഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.
 
കടുംപായസം , രക്തപുഷ്പ്പാഞ്ജലി, പൂവൻകോഴിയെ പറത്തൽ, കോഴി നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുസിപൂജ, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്. മുടിയേറ്റ്, പറണേറ്റ്, കെട്ടുകാഴ്ച, കളമെഴുത്തും പാട്ടും, തോറ്റം പാട്ട്, മാലപ്പുറം പാട്ട്, തെയ്യം തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങൾ ഭദ്രകാളിയുടെ അവതാരകഥകളുമായി ബന്ധപ്പെടുത്തി കാണാറുണ്ട്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്