"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[മഹാഭാരതം|മഹാഭാരതത്തിൽ]] ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും [[പ്രദീപൻ]] എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ [[ശാന്തനു|ശാന്തനുവിനെ]] വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. <ref>മഹാഭാരതം 1.93.44</ref>ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും).
[[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.<ref>[[കെ. ദാമോദരൻ]] രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്</ref>അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിംനീലികരിനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്.
 
== കാളീരൂപ സങ്കല്പം ==<!-- പുരുഷദൈവങ്ങളേക്കാളധികം സ്ത്രീദൈവങ്ങൾക്ക് പ്രാധാന്യമുള്ള നാടാണ് കേരളം. കുടുംബത്തിന്റെ നായികയും കൃഷിയുടെ സംരക്ഷകയുമായ സ്ത്രീ ഗോത്രത്തിന്റെ നാഥയെന്ന നിലയ്ക്കു സമുദായത്തിൽ മാന്യത നേടിയ കാലത്താണ് അമ്മ ദൈവങ്ങളും ആരാധിക്കപ്പെട്ടത്. നമ്പൂതിരിയും നായരും ഈഴവരും ചില പ്രധാനപ്പെട്ട ഗോത്രസമുദായക്കാരും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കാളിയെ പൂജിക്കുന്നവരാണ്. മിക്ക വീടുകളിലും കുലദേവതയായ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ടാവും.കൊല്ലത്തിൽ ഒരിക്കൽ ഭഗവതിസേവയോ ഗുരുതിയോ കോഴിവെട്ടോ പൊലെയുള്ള ചടങ്ങുകളും ഉണ്ടാവും.മുള്ളുതറയിൽ ശ്രീ ഭദ്രാ കരിം കാളി മൂർത്തീദേവി ക്ഷേത്രം ,മലമേക്കര,അടൂർ ,പത്തനംതിട്ട. -->
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3737692" എന്ന താളിൽനിന്ന് ശേഖരിച്ചത്