"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
ആമുഖം
വരി 107:
1930-കളുടെ അവസാന പകുതി മുതൽ നാസി ജർമ്മനി ചുറ്റുമുള്ള രാജ്യങ്ങളിലെ പ്രാദേശിക അധികാരങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചു. ഈ ആവശ്യങ്ങളുടെ തിരസ്കരണത്തെ യുദ്ധഭീഷണി കൊണ്ട് നേരിടുകയും ചെയ്തു. 1935-ൽ ജർമ്മനിയിൽ വീണ്ടും ചേരാൻ [[സാർലാൻഡ്]] ജനഹിതപരിശോധനയിലൂടെ തീരുമാനിച്ചു. 1936-ൽ ഹിറ്റ്ലർ സൈന്യത്തെ [[റൈൻലാൻഡ്|റൈൻലാൻഡിലേക്ക്]] അയച്ചു. അങ്ങനെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി റൈൻലാൻഡ് സൈനികവൽക്കരിക്കപ്പെട്ടു. 1938-ൽ ജർമ്മനി ഓസ്ട്രിയ പിടിച്ചെടുത്തു. അതേ വർഷം തന്നെ ജർമ്മനി ചെക്കോസ്ലോവാക്യയിലെ [[സ്റ്റുഡറ്റൻലാൻറ്|സ്റ്റുഡറ്റൻലാൻറ് പ്രദേശത്തിന്]] ആവശ്യമുന്നയിക്കുകയും മ്യൂണിച്ച് കരാറനുസരിച്ച് ആ പ്രദേശത്തെ കൂട്ടിച്ചേർക്കുകയും ചെയ്തു. 1939 മാർച്ചിൽ ജർമ്മനിയുടെ സഹായത്തോടുകൂടി സ്ലൊവാക്യ [[സാമന്തരാജ്യങ്ങൾ|സാമന്തരാജ്യമായി]] പ്രഖ്യാപിക്കപ്പെട്ടു. അധിനിവേശ ചെക്കോസ്ലാവാക്യയുടെ മറ്റ് ഭാഗങ്ങൾ ജർമ്മൻ പ്രൊട്ടക്ടറേറ്റ് ഓഫ് ബോഹെമിയ ആന്റ് മൊറാവിയ ആയി സ്ഥാപിക്കപ്പെട്ടു. താമസിയാതെ ജർമ്മനിയുടെ സമ്മർദ്ദം മൂലം [[ലിത്വാനിയ]] മെമൽ പ്രദേശം വിട്ടുകൊടുക്കാൻ നിർബന്ധിതരായി. ജർമ്മനി [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനുമായി]] ഒരു [[മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി|അനാക്രമണ കരാർ]] ഒപ്പിടുകയും 1939 സെപ്റ്റംബർ 1 ന് [[നാസിജർമനിയുടെ പോളണ്ടിലേക്കുള്ള അധിനിവേശം (1939)|പോളണ്ടിനെ ആക്രമിക്കുകയും]] അതോടെ യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുകയും ചെയ്തു. 1941-ന്റെ തുടക്കത്തോടുകൂടി ജർമ്മനിയും [[അച്ചുതണ്ട് ശക്തികൾ|അച്ചുതണ്ട് ശക്തികളിലെ]] യൂറോപ്യൻ സഖ്യകക്ഷികളും യൂറോപ്പിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചു. നാസി ജർമ്മനി കീഴടക്കിയ പ്രദേശങ്ങളുടെ നിയന്ത്രണം റീച്ച്‌സ്‌കമ്മിസറിയറ്റിന്റെ ഓഫീസുകൾ ഏറ്റെടുക്കുകയും പോളണ്ടിന്റെ ബാക്കി ഭാഗങ്ങളിൽ ഒരു [[ജർമനിയിലെ പൊതുസർക്കാർ|ജർമ്മൻ ഭരണകൂടം]] സ്ഥാപിക്കുകയും ചെയ്തു. ജർമ്മനി തങ്ങളുടെ അധിനിവേശ പ്രദേശങ്ങളുടെയും സഖ്യകക്ഷികളുടെയും അസംസ്കൃതവസ്തുക്കളും അധ്വാനവും ചൂഷണം ചെയ്തു.
 
വംശഹത്യകൾ, കൂട്ടക്കൊലകൾ, വൻതോതിലുള്ള നിർബന്ധിത തൊഴിൽ എന്നിവ നാസി ഭരണകൂടത്തിന്റെ മുഖമുദ്രകളായിരുന്നു. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ള ലക്ഷക്കണക്കിന് ജർമ്മൻ പൗരന്മാർ ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും കൊല്ലപ്പെട്ടു. അധിനിവേശ പ്രദേശങ്ങൾക്കുള്ളിൽ അർദ്ധസൈനികവിഭാഗങ്ങൾ ജർമ്മൻ സായുധസേനയെ അനുഗമിക്കുകയും ദശലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റ് ഹോളോകോസ്റ്റ് ഇരകളെയും വംശഹത്യ ചെയ്തു. 1941-നുശേഷം നാസി തടങ്കൽപ്പാളയങ്ങളിലും ഉന്മൂലന ക്യാമ്പുകളിലും ദശലക്ഷക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഹോളോകോസ്റ്റ് എന്നാണ് ഈ വംശഹത്യ അറിയപ്പെടുന്നത്.
 
=== ചരിത്രം 1914-18 ===
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്