"ശബ്ദിക്കുന്ന കലപ്പ (ചെറുകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
== ഉള്ളടക്കം ==
ഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. തികഞ്ഞ കർഷകനായ അവുസേപ്പുചേട്ടനുംഔസേപ്പുചേട്ടനും കണ്ണനെന്ന അതിസമർത്ഥനായ ഊർകാളയും തമ്മിലുള്ള അഭേദ്യബന്ധത്തിലേക്ക് കയറിയിറങ്ങുന്ന സംഭവഗതികളാണ് കഥയെ വിസ്തരിക്കുന്നത്. ഒരു സ്നേഹിതനെപ്പോലെയാണ് അവുസേപ്പുചേട്ടൻഔസേപ്പുചേട്ടൻ തൻ്റെ കണ്ണനോടു പെരുമാറിയിരുന്നത്. അതുപോലെ പാടത്തെ പണികളോരോന്നും അയാൾ മനസ്സിൽ കാണുന്നത് ആ കാള മനസ്സിലാക്കിചെയ്തിരിക്കും. ഇങ്ങനെ സ്നേഹഭരിതവും കാരുണ്യപൂരിതവുമായ ഒരു രസതന്ത്രമാണ് അവർ തമ്മിൽ പുലർത്തിപ്പോന്നിരുന്നത്.
 
വർഷങ്ങൾ കടന്നുപോവുമ്പോൾ പുതിയ വ്യവസ്ഥകൾ കയറിവരുന്നുണ്ട്. എന്നാൽ ഒരു കർഷകൻ എന്ന നിലയിലുള്ള പങ്കപ്പാടുകൾക്കൊടുവിൽ അവുസേപ്പുചേട്ടന്ഔസേപ്പുചേട്ടന് തൻ്റെ മകളുടെ വിവാഹാവശ്യത്തിനായി കൃഷിനിലങ്ങൾ പണയപ്പെടുത്തേണ്ടിവരുന്നു. ഒപ്പം തൻ്റെ പ്രിയപ്പെട്ട കാളയെ വിൽക്കേണ്ടിയും വരുന്നു. ഈ രണ്ടുകാര്യങ്ങളും ആ കർഷകനെ മാനസികമായും ശാരീരികമായും തളർത്തുന്ന സംഗതികളാണ്. 'വീര്യമുള്ള പച്ചമണ്ണു വേണം, ആ മണമില്ലെങ്കിൽ മനസ്സുപൊരിയും' എന്ന അവസ്ഥയിലാണയാൾ. അങ്ങിനെയൊരു മോഹവുമായി അയാൾ വയനാടൻകാടുകളിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. മകളുടെ കടിഞ്ഞൂൽപ്രസവം കഴിഞ്ഞിട്ടാവാമെന്നുകരുതി കാത്തിരിക്കുകയാണ്.
 
മകളുടെ പ്രസവംകഴിഞ്ഞ്, മകളേയും കുട്ടിയേയും ഭർതൃഗൃഹത്തിലേക്ക് അയക്കാനുള്ള ചടങ്ങിൻ്റെ ഭാഗമായിവരുന്ന ചെലവുപോലും കണ്ടെത്താനാവാതെ ആ കൃഷിക്കാരൻ വിഷമിച്ചിരിക്കുമ്പോഴാണ് ഭാര്യക്ക് ആ മാസംതന്നെ ചിട്ടി കിട്ടിയത്. ആ കുറിപ്പണവുമായാണ് അവുസേപ്പുചേട്ടൻ കോട്ടയത്തെത്തുന്നത്. ആ യാത്രക്കിടയിലാണ് അറവുശാലയിലേക്കയക്കപ്പെട്ട് മുനിസിപ്പാലിറ്റിക്കാർ മുദ്രകുത്തിയ നിലയിൽ രോഗാവസ്ഥയിലായ അയാളുടെ പ്രിയപ്പെട്ട കാള കണ്ണനെ കാണുന്നത്. അറവുമാടാക്കാൻ മനസ്സനുവദിക്കാതെ ആ കർഷകൻ കയ്യിലുള്ള തുകകൊടുത്ത് കണ്ണനെ വാങ്ങി വീട്ടിലേക്കു മടങ്ങുന്നു. വീട്ടിൽ തിരിച്ചെത്തിയ അയാൾക്ക് ഭാര്യയുടേയും മകളുടേയും പഴി കേൾക്കേണ്ടിവന്നെങ്കിലും, കണ്ണൻ്റെ അവശതയാണ്‌ അവുസേപ്പുചേട്ടനെഔസേപ്പുചേട്ടനെ ദുഃഖത്തിലാഴ്ത്തുന്നത്. പിറ്റേന്നുരാവിലെ മരുന്നുണ്ടാക്കി കണ്ണനരികിലെത്തിയെങ്കിലും ആ ജീവൻ നിലച്ചിരുന്നു. ആ മൃതദേഹത്തിനുമുമ്പിൽ വേദനിക്കുന്ന ആ കൃഷിക്കാരൻ്റെ മുകളിലിരിക്കുന്ന ഉപയോഗശൂന്യമായ കലപ്പത്തലക്കലിൽ നിന്ന് ഒരു പല്ലി നിറുത്താതെ ചിലക്കുന്നുണ്ട്.
 
== പ്രസാധനം ==
"https://ml.wikipedia.org/wiki/ശബ്ദിക്കുന്ന_കലപ്പ_(ചെറുകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്