"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 72:
 
=== ഇന്ത്യയിൽ ===
വെങ്കലയുഗത്തിൽ, അതായത് ഹാരപ്പാസംസ്കാരം നിലവിലുണ്ടായിരുന്ന കാലത്ത് സിന്ധു നദീതടനഗരങ്ങളിൽ അടിമത്തം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപറയാൻ നിവൃത്തിയില്ല.സമകാലീനസുമേറിയയിൽ അടിമത്തം ഉണ്ടായിരുന്നുവെന്നതുകൊണ്ട് മോഹൻജദാരോയിൽ അടിമത്തം ഉണ്ടാകണമെന്നില്ല. കൂലിലൈൻ പോലെയുള്ള ചില കെട്ടിടങ്ങളും അടുത്തുതന്നെ ഉലകളും ഉണ്ടായിരുന്നുവെന്ന ഏക വസ്തുതയിൽനിന്ന് ആണ് അടിമത്തം അവിടെ ഉണ്ടായിരുന്നുവെന്ന് ചിലർ ഊഹിക്കുന്നത്. വൈദികകാലത്ത് '[[ദസ്യുക്കൾ]]' എന്നു പറഞ്ഞുവന്നിരുന്നവർ അടിമകളായിരിക്കാം. തുർക്കിസ്താനിലെ പ്രാചീനാര്യർ അവർക്കുതൊട്ടു തെ. താമസിച്ചിരുന്ന ഇരുണ്ട വർഗക്കാരെ 'ദഹായ്' എന്നു പറഞ്ഞുവന്നിരുന്നു. സ്ളാവ് (Slav) എന്ന കിഴക്കൻ യൂറോപ്യൻ ജനതയുടെ പേര് ഇംഗ്ളീഷിൽ സ്ളേവ് (Slave) ആയതുപോലെ ദഹായ് അല്ലെങ്കിൽ ദാസൻ എന്ന പദത്തിന് മാറ്റം സംഭവിച്ചിരിക്കാം. ആര്യൻമാരും അനാര്യൻമാരും ആയ ദാസൻമാരെയും ദാസിമാരെയുംപറ്റി പരാമർശങ്ങൾ ഋഗ്വേദത്തിൽ കാണാം. ശൂദ്രൻമാരുടെ ജാതിധർമമായിരുന്നു ദ്വിജാദികളുടെ സേവനമെങ്കിലും അവർ അടിമകളല്ലെന്നുതന്നെയായിരുന്നു മനുവിന്റെ വിധി. അടിമകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ കുറവു വരുത്തരുതെന്നും അവരെ ശിക്ഷിക്കുമ്പോൾ തലയ്ക്കടിക്കരുതെന്നും സ്മൃതികാരൻമാർ ഉപദേശിക്കുന്നുണ്ട്. മഹാഭാരതത്തിലും ദാസൻമാരെയും ദാസിമാരെയും, മഹർഷിമാർക്കും ബ്രാഹ്മണർക്കും രാജാക്കൻമാർ ദാനമായി കൊടുക്കുന്നത് വർണിച്ചിട്ടുണ്ട്. ഈ ദാസീദാസൻമാർ ഒരുതരം മൂലധനംതന്നെ ആയിരുന്നിരിക്കണം.
 
ബി.സി. 4-ാം ശ.-ത്തിൽ ഇന്ത്യയിലുണ്ടായിരുന്ന ഗ്രീക് സ്ഥാനപതി മെഗാസ്തനീസ് ഇന്ത്യയിൽ അക്കാലത്ത് അടിമത്തമില്ലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസിലെ വിപുലമായ അടിമസമ്പ്രദായം കണ്ടുപരിചയമുള്ള മെഗാസ്തനീസിന് ഇന്ത്യയിലെ ദാക്ഷിണ്യപൂർണമായ അടിമത്തം ശരിക്കും അടിമത്തമല്ലെന്ന് തോന്നിയിരിക്കാം.
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്