"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിക്കും കാളിയിൽ നിന്നും അഭേദം കൽപ്പിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.
 
കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു. ശ്രീകുരുംബക്കാവ്‌, പനയന്നാർക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളിൽനിന്നാണ്‌ ഭദ്രകാളീക്ഷേത്രങ്ങളുണ്ടായത്‌ഭദ്രകാളീ ക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌.
 
മഹാകാളന്റെ (ശിവൻ) ശക്തിയായ മഹാകാളി, ദാരികനെ വധിച്ച ശിവപുത്രിയായ ഭദ്രകാളി, അഥർവാണ ഭദ്രകാളി, ഐശ്വര്യദായിനിയായ സുമുഖീകാളി, ചാമുണ്ഡാദേവി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും ഭദ്രകാളിയുടെ മൂലകേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
 
തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ അറിയപ്പെടുന്ന കാളി ഉപാസകർ ആയിരുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ്]] ആണ് [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.
 
പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നിവ ഐതീഹ്യമാലയിലും മറ്റും എടുത്തു പറയുന്നതായി കാണാം. പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും. കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ കാളി ഉപാസകർ ആയിരുന്നത്രേ.
 
തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയായും ഒക്കെ ശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.
 
== പുരാണം, ഐതിഹ്യം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്