"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60:
 
ശ്രീരാമകൃഷ്ണ പരമഹംസർ കാളിയെ ജഗദംബയായി ആണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു. വിഡ്ഢിയായ ഒരുവനെ മഹാകവിയായ കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. അതുകൊണ്ട് വാഗീശ്വരിയായ സരസ്വതിക്ക് തുല്യയായി ശ്രീഭദ്രയെ സങ്കൽപ്പിക്കാറുണ്ട്. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം.
 
== pradhaമലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
 
മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് ആണ് കേരളത്തിലെ ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.
 
പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നിവ ഐതീഹ്യമാലയിലും മറ്റും എടുത്തു പറയുന്നതായി കാണാം. പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും. കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്.
 
== പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളും കാവുകളും ==
 
കേരളത്തിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്, മടയിക്കാവ്, പരുമല പനയന്നാർകാവ്, വള്ളിക്കാവ് എന്നി നാല് കാവുകളിലാണ് ആദ്യമായി കാളി ആരാധന ആരംഭിച്ചത്. ഐതീഹ്യമാലയിലും മറ്റും ഇവയിൽ പലതും എടുത്തു പറയുന്നതായി കാണാം. മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് ആണ് കേരളത്തിലെ ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്.
 
മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
 
പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം, ഭരണി ഉത്സവം കൊണ്ട് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും.
 
കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം, ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്